താൾ:Jaimineeaswamedham 2 part.pdf/358

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

      
868 അശ്വമേധം
കുട്ടിനീമരിയ്ക്കയാലുള്ളദുഃഖത്താലുള്ളം
പൊട്ടിനീറിക്കൊണ്ടിതാഞാങ്ങളുംമരിയ്ക്കുന്നു
നിർമ്മമൻവൈവസ്വതൻനിന്നെയുംകൈക്കൊണ്ടിതേ
നിന്മഹാഗുണംചൊന്നാൽതീരുമോധീരാകൃതെ
നിന്നുടെപിതാവിനെക്കൊന്നപാർത്ഥനായ്തുണ
നിന്നുനീചത്താനേവമാർചെയ്യുമെന്നിങ്ങിനെ
പറഞ്ഞുബാഷ്പംവോർത്തുപിന്നെയുംകുറഞ്ഞൊന്നു
കരഞ്ഞുതാനെകുറച്ചാശ്വസിച്ചനന്തരം
തിരിഞ്ഞുചീർത്തദുഃഖംപൊറുക്കാതാരാലകം
കരിഞ്ഞുനിൽക്കുംബഭ്രുവാഹനാനനംനോക്കി
നന്നുനന്നെടനീചനീചെയ്തകർമ്മംമേലിൽ
നിന്നുയിർകൊണ്ടുള്ളോരുകാർയ്യമെന്തറിഞ്ഞിലെ
മന്മനോരഥംപൂരിപ്പിയ്ക്കനീനിനക്കേറ്റം
നന്മവന്നീടുംവാളെങ്ങായതങ്ങെടുത്തുടൻ
പരിചോടെന്റെകണ്ഠംപരികൃന്തനംചെയ്തു
പരശുരാമനേക്കാൾപടുവായ്ഭവിച്ചാലും
ജനകൻതന്നെക്കൊന്നുള്ളതിധീരനാംനയ്യീ
ജനനീയുഗത്തേയുമധുനാവധിയ്ക്കുകിൽ
മുന്നമങ്ങൊരുത്തിയാമമ്മയെമാത്രംവെട്ടി
ക്കൊന്നരേണുകാസുതനുന ങ്കീഴിലായീടുമേ
ജാമദഗ്ന്യനുംവന്നുവന്ദനംചെയ്യുംനിന്നെ
നീമടിയ്ക്കാതെമമാദേശമാചരിച്ചാലും
കാഷ്ഠസഞ്ചയംവരുത്തിച്ചുവഞ്ചിതയൊന്നു
കൂട്ടുകഗ്നിയെജ്വലിപ്പിച്ചതിൽചതിയ്ക്കാതെ
ചേർത്തുഞങ്ങളെദഹിപ്പിയ്ക്കഭൂതലംതന്നൽ
പാർത്തുജീവിപ്പാനിനിഞങ്ങൾക്കില്ലൊരുമോഹം
പൃത യിൽപ്രശസ്തമാമർത്ഥിതപ്രദാനംകൊ
ണ്ടർത്തികൾക്കമർത്ത്യദ്രുവായകർണ്ണജന്തന്നെ
നിഷ്ഠരാത്മനാവധിച്ചാനാഹോമഹത്തായ












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Jaimineeaswamedham_2_part.pdf/358&oldid=160915" എന്ന താളിൽനിന്ന് ശേഖരിച്ചത്