താൾ:Jaimineeaswamedham 2 part.pdf/357

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

   
 കിളിപ്പാട്ട് 867
നിർമ്മമത്വമിതെന്നെനിർണ്ണയംചെയ്തീടാവൂ
ത്വത്സമാഗമമിന്നുകേൾക്കകൊണ്ടകക്കാമ്പി
ലുത്സവത്തോടുംചമഞ്ഞുത്സാഹംതേടുംഞങ്ങൾ
എത്രയുംതെളിഞ്ഞുദയത്തിനായ് തദദ്രിതൻ
മസ്തകംചുവപ്പിയ്ക്കുംമിത്രനെക്കുറിച്ചുള്ളിൽ
ചേരുമുല്ലാസക്രംമാന്മേഷസന്തോഷംതേടും
ചാരുതാമരക്കുളുർപൊയ്തകൾപോലെമദാ
കൊല്പൊഴിഞ്ഞീടാതുള്ളരാഗത്തോടെത്തുംപ്രിയ
നിപ്പൊഴിപ്പൊഴെന്നുയർന്നുള്ള കൗതുകത്തോടും
കണ്മിഴിയ്ക്കാതെനിരൂപിച്ചുകാത്തിരിയ്ക്കുമ്പോൾ
കല്മഷംഭവിച്ചപോലേവമങ്ങൊളിച്ചെല്ലൊ
കർമ്മമിങ്ങിനെയുണ്ടെന്നൊട്ടുമിങ്ങറഞ്ഞില്ലെ
നർമ്മമല്ലമത്ത്യാധിനാഥനന്ദനനാഥ
ഹാമനോഹരികൃഷ്ണേകൃഷ്ണസോദരീബാലേ
കാമനാളീകഭ്രാന്തകേളീകേവലലോലേ
സോമൻപ്രിയാത്മജേഃദവിദേവകീസുതേ
ഹേമകന്ദുകസ്തനിഹേമനോഹരാകൃതേ
നിങ്ങളുംപിഴച്ചവർപുണ്യംകെട്ടവരിത്ര
മംഗളംമറഞ്ഞുള്ളലഗ്നത്തിൽപിറന്നവർ
നന്മകെട്ടവരായനമ്മളെന്തിനുജീവി
ച്ചിമ്മഹീതലെവസിയ്ക്കുന്നതുഭാര്തതിനോ
ചത്തിനിസ്വർഗ്ഗംപുക്കുതത്രവല്ലഭനോടു
മൊത്തിരിപ്പതുതന്നെകാർയ്യമെന്നോരോവിധം
ബോധമെന്നിയെപറഞ്ഞാശയംപിളർന്നുള്ള
രോദനംചെയ്യുന്നവരന്തികെതദന്തരെ
കർണ്ണഭൂഷണംകൊണ്ടുശോഭിച്ചകാണായൊരു
കർണ്ണജന്മാവിൻതലകയ്ക്കൊണ്ടുമോഹത്തോടെ
സുന്ദരകിശോരകശൂരശേഖരസൂര
നന്ദനാത്മജനീയുംഹന്തചത്തലഞ്ഞിതോ












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Jaimineeaswamedham_2_part.pdf/357&oldid=160914" എന്ന താളിൽനിന്ന് ശേഖരിച്ചത്