താൾ:Jaimineeaswamedham 2 part.pdf/359

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

 
  കിളിപ്പാട്ട് 869
കഷ്ടമെന്തിതിൽപരംനിർഭരംതൽസങ്കടം
എന്നുടെമനോരഥാസർവ്വവുംനഷ്ടംവൃഥാ
നിന്നുടെമഹത്വംകൊണ്ടെന്തുഞാൻചെയ്തീടേണ്ടു
ഹസ്തിനാപുരത്തിങ്കൽഭർത്തൃപൂർവ്വകംസത്താ
മദ്ധ്വരംതുടങ്ങുമ്പോൾസത്വരംപ്രവേശിച്ചു
അസ്തസംശയംവസൂരത്നകാഞ്ചനാദിയാ
മർത്ഥസഞ്ചയംകാഴ്ചവെച്ചുവന്ദനെചെയ്തു
ധർമ്മജന്മാവാംനൃപന്തന്നെയുംഹരിയ്ക്കുള്ളോ
രമ്മമാരെയുംപൃഥാദേവിതന്നെയുംപിന്നെ
ചിത്സഖംതരുംകൃഷ്ണമൂർത്തിതന്നെയുംവന്ദി
ച്ചുത്സുവത്തോടെരുഗ്മിണ്യാദിദേവികളേയും
ഉത്തമാംഗിയാംയാജ്ഞസേനീമാധവീപുന
രുത്തരാരതിബാണപുത്രിയാമുഷാദികൾ
എന്നിവർമുതൽക്കുള്ള ദേവിമാരേയുംകണ്ടു
നന്ദിയോടേറ്റംസംഭാവിച്ചുസല്ലാപംചെയ്തും
ശർമ്മസാമ്രാജ്യംകൈക്കൊണ്ടൊന്നിച്ചുവാസംചെയ്തും
ജന്മസാഫല്യംവരുത്തീടേണമെന്നിങ്ങിനെ
എണ്ണിയെത്രയുംരസംപൂണ്ടുംകൊണ്ടിരുന്നതെ
ന്നുണ്ണിനീമുടക്കിയോന്നെങ്കിലുംവന്നീലമേ
ലോകനിന്ദ്യനാംമഹാപാപിനീദൂരത്തങ്ങു
പോകനിൻമുഖംകാണ്മാനാകയെന്നാക്ഷേപിച്ചു
പിന്തിരിഞ്ഞതുകണ്ടുഭീതനായവന്താനു
മന്തരംഗവുംകരിഞ്ഞേറ്റസങ്കടത്തോടെ
കാക്കൽവീണുണർത്തിച്ചാനമ്മമാരിതുമൊന്നു
കേൾക്കവേണമേമമനേരറിഞ്ഞീടേണമെ
വന്നണഞ്ഞിതുതാതനന്തികസ്ഥലംതന്നി
ലെന്നറിഞ്ഞകക്കാമ്പിൽചീർത്തസന്തോഷത്തോടെ
എന്നുടെജനങ്ങളോടൊന്നിച്ചുവാജീന്ദ്രനെ
മുൻനടത്തിക്കൊണ്ടങ്ങുചെന്നുകണ്ടുടൻതന്നെ












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Jaimineeaswamedham_2_part.pdf/359&oldid=160916" എന്ന താളിൽനിന്ന് ശേഖരിച്ചത്