താൾ:Jaimineeaswamedham 2 part.pdf/329

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

     
  കിളിപ്പാട്ട് 839
മിങ്ങണഞ്ഞീടുംജയലക്ഷമിനീയില്ലെന്നായാൽ
ഗുർവ്വിയാംഗുർവാദിസൽഭക്തിയുംസത്യാദിയും
ഉർവ്വിയിൽതികഞ്ഞനിൻമറ്റുസൽഗുണങ്ങളും
മിന്ദുബിംബംപോലുള്ളോരീമുഖംമറക്കുമോ
യുദ്ധമെന്തിനാണിനിയശ്വലാഭവുമെന്തി
ന്നദ്ധ്വരംകഴിയ്ക്കുവാനാർക്കിനിക്കതുഹലം
വല്ലദിക്കിനുംതിരിച്ചിന്നുപോയാലുംഫല
മില്ലദുർയ്യശസ്സുമീദുഃഖവുംപൊറുക്കുമോ
വില്ലെടുത്തമർചെയ്കവേണമിന്നതുതന്നെ
നല്ലതീദേഹംനശിപ്പിക്കുകിൽകഴിഞ്ഞെല്ലൊ
സ്വസ്ഥനെന്നാകുംസ്വർഗ്ഗംകിട്ടീടുമെന്നാലങ്ങു
വർത്തനംചെയ്യാമെല്ലൊപുണ്യസംക്ഷയംവരെ
ഹാവിഭോവിധേപാർത്താലിജ്ജനങ്ങളെക്കഷ്ട
മീവിപല്ക്കാലേകൃഷ്ണമൂർത്തിയുംവെടിഞ്ഞെല്ലൊ
ബന്ധമോചനകൃഷ്ണമിത്രമേകൃപാശീല
ബന്ധുപാലനലോലലോലംബരമ്യദ്യുതേ
നിന്തിരുവടിയിപ്പോളെങ്ങുഞാൻനിനച്ചിട്ടു
മന്തികെവരുന്നതില്ലെന്നെയിങ്ങുപേക്ഷിച്ച
എന്നുറയ്ക്കുന്നേനഹമുന്നമുള്ളോരുശട്ട
മിന്നുവിട്ടൊളിയ്ക്കയാലെന്നേവംതാനെതന്നെ
എത്രയുംവിലാപംചെയ്തർജ്ജൂനൻമാറിൽചേർത്ത
പുത്രമസ്തകംപുൽകികശ്മലംപ്രാപിച്ചപ്പോൾ
യുദ്ധഭൂതലെപതിച്ചീടിനാനതുകണ്ടു
സത്വരംചിത്രാംഗദാപുത്രനങ്ങെത്തീടിനാൻ
വില്ലിന്റെതലകൊണ്ടുപാർത്ഥനെശരീരത്തിൽ
തല്ലിക്കൊണ്ടയ്മ്പോടുണർത്തീടിനാനനന്തരം
വന്നഹാസവുംപൊഴിച്ചോതിനാനേവംകൂന്തീ
നന്ദനാർജ്ജൂനകൃഷ്ണസാരഥെമഹാവീര












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Jaimineeaswamedham_2_part.pdf/329&oldid=160883" എന്ന താളിൽനിന്ന് ശേഖരിച്ചത്