താൾ:Jaimineeaswamedham 2 part.pdf/328

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

838 <poem>

അശ്വമേധം

ശക്രനായ് ഗാത്രംപിളർത്തേകിനിൻതാതൻമുന്നം ശക്രജന്മാർത്ഥേനിയ്യുമേകിനാനെന്നായല്ലൊ യുദ്ധമദ്ധ്യത്തിൽപരംകയ്യുകൊണ്ടറുത്തുള്ള ശത്രുമസ്തകങ്ങളാമബ് ജനങ്ങളോടുംകൂടി ഹസ്തിമസ്തകങ്ങളിൽനിന്നുവീണീടുന്നവെ ണ്മൌക്തികങ്ങളായുള്ളഗംഗാംബുപൂരത്താലെ പ്രത്യഹംമുത്തച്ഛനാമാദിത്യനർഘ്യാംഞ്ജലി കൃത്യമാചരിച്ചോരുപുത്രൻനീമഹാകൃതി വീർയ്യവാന്മാരെന്നിഹപേർപുകഴ്ന്നിരിപ്പവർ സൂർയ്യനുംകിരീടിയുംരണ്ടുപേരവരോർത്താൽ വാഴുകില്ലിനിദൃഢംനീപതിയ്ക്കുകമൂലം വീഴുകെന്നായീവൃഷകേതനവൃഷാകൃതേ സ്വർഗ്ഗലോകത്തിൽഭവൽകീർത്തിയാൽമാനിയ്ക്കപ്പെ ട്ടർക്കനാംദേവന്നമർന്നീടുമാറായീടുമേ [കൃഷ്ണഗോവിന്ദനാമംജപിയ്ക്കുംശിരസ്സിനാൽ കഷ്ണമേറീടുംവിധമിങ്ങിനെമഹദ്വൈരം പുത്രനീയെന്നോടുചേർന്നത്രചെയ്തല്ലോകഷ്ട മെത്രയുംപർത്താലതിചിത്രമീഭവൽക്കൃത്യം പാർത്ഥനെപ്പരവശനാക്കിമൽപിതാകർണ്ണൻ പാർത്ഥനാൽഹതനായെന്നാദിപോർതുടങ്ങിനീ നിമ്പിതൃരഥചക്രംഗ്രസിച്ചുഭൂമീദേവി മുമ്പിലുണ്ടായശാപമൂലമാസ്സമയത്തിൽ ഇന്നിനിയ്ക്കുപകാരംചെയ്യുവാനെവിടെയു മന്ന്യനെക്കാണുന്നില്ലശോഭനനീയല്ലാതെ] ഇപ്പൊഴെൻബലംനഷ്ടമിപ്പൊഴെൻകുലംനഷ്ട മിപ്പൊഴേസൌഭദ്രനാമെന്റെപുത്രനുംനഷ്ടൻ മിത്രനോടൊക്കാതുള്ളഭൂമിയുംദീപസ്ഥമാം ചിത്രഭാനുവോടൊക്കാതുള്ള വാസാഗാരവും ലിംഗമില്ലാതെയുള്ളപിണ്ഡിയുംപോലെനൂന












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Jaimineeaswamedham_2_part.pdf/328&oldid=160882" എന്ന താളിൽനിന്ന് ശേഖരിച്ചത്