താൾ:Jaimineeaswamedham 2 part.pdf/330

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

<poem>

840         അശ്വമേധം

ദൃശ്യനല്ലേറ്റംജഗന്നിന്ദ്യനെന്നിരിയ്ക്കിലും വൈശ്യനന്ദനൻചെയ്യുംവ്യാപാരംകണ്ടീലയോ പാർത്ഥവിസ്മയംപാർത്താലെങ്ങിനെയെവംതുല നാർത്ഥമാഗതന്മാരായ് വൈശ്യജന്മാരായവർ യുദ്ധമാംസമുദ്രത്തിലദ്യഞാനുറപ്പുള്ള പുത്തനാംയശസ്സാകുംകപ്പലിൽകേറീടിനേൻ മദ്ധനങ്ങളോഭവൽപ്രൌഢവീരന്മാർക്കുള്ള മസ്തകങ്ങളാംചിലർക്കുള്ളവയെടുത്തുകൊ ണ്ടിന്നിങ്ങുനേരെതുലിതങ്ങളെന്നാക്കീടിനേൻ എഴുന്നേറ്റാലുംഭവാനൊഴുകുംബാഷ്പംതന്നിൽ മുഴുകിക്കൊണ്ടീക്കാണുംവൃഷകേതുവിൻതല കരളിൽഗർവാദികൾകലരാതഭ്യർച്ച്യമാം ഹരലിംഗത്തിൽചേർത്തിട്ടധുനാപൂജിച്ചാലും കരുണാകരനാകുംഗിരിശൻപ്രസാദിച്ച തരുമേതവപാശുപതമാംദിവ്യാശുഗം ഏകനായെല്ലോഭവാനെന്തിനിചെയ്യുംയുദ്ധെ ചാകയെന്നതുകൂടാതില്ലമറ്റാലംബനം ധർമ്മചാരിണിയായുള്ളെന്നുടെമാതാവിങ്കൽ ദുർമ്മതിസ്വഭാവേനദൂഷണംചൊല്ലീലയോ തൽഫലംഭവാനിന്നുമൃത്യുതാൻദൈവത്തിന്റെ കല്പനയ്ക്കിളക്കമുണ്ടാവുകില്ലൊരിയ്ക്കലും ചിന്തയെന്തിനിയുള്ളതെന്നോടുചൊല്ലീടുക ങ്ങന്തകാത്മജൻചെയ്യുന്നദ്ധ്വരംനടക്കുമോ മല്ക്കരത്തിങ്കൽപെട്ടമുഖ്യനാംഹയേന്ദ്രനെ കയ്ക്കലങ്ങാക്കിക്കൊണ്ടുപോകുവാനാകുന്നതോ ദുഷ്കരംയുദ്ധംചെയ് വാനാരുവാൻവിചാരിയ്ക്കിൽ ദുർഘടംതന്നേഭവാനൊക്കെയുമെന്നേവേണ്ടു ബഭ്രുവാഹനൻതന്നാലിത്തരംചൊല്ലപ്പെട്ട












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Jaimineeaswamedham_2_part.pdf/330&oldid=160885" എന്ന താളിൽനിന്ന് ശേഖരിച്ചത്