താൾ:Jaimineeaswamedham 2 part.pdf/248

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

758 അശ്വമേധം

കമ്പ്രമാനസംപൂണ്ടമാനനീയനാംലവൻ
ശ്ലാഘനീയമീവരുംസായകംമഹാദിവ്യം
മേഘമായ്പോകുന്നതല്ലെന്നറിഞ്ഞകക്കാമ്പിൽ
കുശനേവിചാരിച്ചാനധുനാമമാഗ്രജ
നശനിപ്രഭായുധനവനിങ്ങുണ്ടെന്നാകിൽ
ഭയമുണ്ടാകില്ലിനിയ്ക്കിതിൽനിന്നാരാണിനി
ക്ഷയമുണ്ടാകാതമാറിവിടെത്തുണയ്ക്കുവാൻ
പ്രത്യഹംവർദ്ധിയ്ക്കുന്നോരെന്നമ്മയ്ക്കുള്ളപാതി
വ്രത്യവുംനന്മയ്ക്കുള്ളസത്യവുംതന്നെതുണ
മുറിയ്ക്കുന്നുണ്ടുഞാനിശ്ശരത്തെയെന്നെമാനി
ച്ചുരയ്ക്കുംമാലോകരെന്നുറച്ചുവേഗത്തോടെ
പ്രത്യസ്ത്രംപ്രയോഗിച്ചുശത്രുഘ്നൻവിട്ടബാണം
മദ്ധ്യത്തിൽഖണ്ഡിച്ചുരണ്ടാക്കിനാനത്യത്ഭുതം
കൃത്യമായമ്പിന്നുള്ളപൂർവ്വാർദ്ധംപതിച്ചുപോ
യുത്തരാർദ്ധമോപതിച്ചീലെന്നല്ലൂഴീപതേ
നിർഭിണ്ണമാക്കീലവന്നുള്ളചാപവുംമാറും
കെല്പിന്നുഭംഗംവന്നുമൂർഛയുംകയ്ക്കൊണ്ടുടൻ
സുന്ദരാകൃതിശിഖീകോമളൻകുമാരകൻ
വന്നൊരാരക്തംകൊണ്ടുസിക്തനായ്‌വീണിടിനാൻ
ഹൃഷ്ടമാനസന്മാരായന്നേരംശത്രുഘ്നന്റെ
നഷ്ടശേഷന്മാരായിട്ടുള്ളയോധന്മാരവർ
കൊട്ടിനാർപെരുമ്പറശംഖവുംമുഴക്കിനി
ന്നിട്ടവർതമ്മിൽതമ്മിലാർത്തിവിട്ടാർത്തീടിനാർ
കണ്ണിണയടച്ചുമോഹിച്ചുതാൻകിടക്കുന്നോ
രുണ്ണിയെവിലോകിച്ചുചഞ്ചലംവെടിഞ്ഞവർ
വിട്ടുകെട്ടഴിച്ചുങ്ങുവീരനാംഹയേന്ദ്രനെ
മുട്ടുതീർന്നവൻമുതൃന്നീടിനാൻമണ്ടീടുവാൻ
രാമസോദരൻകാരുണ്യാർദ്രനായന്നേരമാ
രാമഭൂമിയിൽപതിപ്പിച്ചോരാക്കിശോരനെ












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Jaimineeaswamedham_2_part.pdf/248&oldid=160846" എന്ന താളിൽനിന്ന് ശേഖരിച്ചത്