താൾ:Jaimineeaswamedham 2 part.pdf/247

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

കിളിപ്പാട്ട് 757

ബാലനീപലായനംചെയ്യുകല്ലെങ്കിൽചെല്ലും
കാലമന്ദിരത്തിങ്കലങ്ങോട്ടയ്ക്കയയ്ക്കുവാൻ
ഏററവുംമടിയ്ക്കുനോൻനിന്നെക്കണ്ടിനിയ്ക്കുള്ളി
ലേററകാരുണ്യംകുറച്ചല്ലെടൊകുമാരക
ക്രുദ്ധനായ്ലവൻതദാദിവ്യനാംശത്രുഘ്നന്റെ
ഹസ്തചാപത്തിൽതൊടുത്തുള്ളബാണത്തെമാത്രം
വിദ്രുതംഖണ്ഡിയ്ക്കയാൽകയ്യിൽനിന്നതുരണ്ടാ
യെത്രയുംവേഗത്തോടുംവീണുപോയതുകണ്ടാൽ
സ്വസ്തലേനിന്നിട്ടുമുമ്പാർജ്ജിച്ചപുണ്യംഭുജി
ച്ചസ്തമാകുമ്പോൾപാപംകൊണ്ടുപൂർവ്വജന്മാരും
വിസ്തരിച്ചീടുംവ്യവഹാരത്തിൻഫലത്തിൽനി
ന്നുത്തരോത്തരംചെയ്തുകൂടസാക്ഷ്യംകൊണ്ടന്തേ
തല്പരാജിതന്മാരായ്‌വന്നീടുംപുമാന്മാരും
നില്പതിന്നാകാതുടൻകീഴ്‌പെട്ടുവീഴുംപോലെ
ബാലസാമർത്ഥ്യംകൊള്ളാമെന്നൊരത്ഭുതത്തോടും
വ്യാളസന്നിഭംക്രോധനായശത്രുഘ്നൻബലീ
കാലതാമസംവിനാകയ്ക്കൊണ്ടുരൌക്ഷ്യംകൊണ്ടു
കാളകൂടത്തോടൊക്കുന്നേകമാംമഹാശരം
തൊടുക്കുന്നേരത്തതുംധനുസ്സുംകൂടിയേററം
മിടുക്കുള്ളൊരുബാലൻമുറിച്ചൊന്നാർത്തീടിനാൻ
കടുക്കുംവേഗത്തോടുമിവന്നുള്ളൊരുവീര്യ
മൊടുക്കുന്നുണ്ടുഞാനെന്നുറച്ചരോഷത്തോടെ
ലക്ഷ്മണാനുജൻപുരാലവണദ്ധ്വംസംചെയ്തു
ള്ളക്ഷതാഭമാംവില്ലുംശരവുംകയ്ക്കൊണ്ടുടൻ
ചിത്രവഹ്നികൾപോലെമിന്നുവിശിഷ്ടമാ
മസ്ത്രമൂക്കോടുംതൊടുത്താകർണ്ണംവലിച്ചുടൻ
കുട്ടിയാംസീതാരാമപുത്രനെക്കുറിച്ചങ്ങു
വിട്ടയച്ചയ്യോഹതനായിനീയെന്നിങ്ങിനെ
സംഭ്രമത്തോടുംവിളിച്ചോതിനാനതിന്മദ്ധ്യേ












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Jaimineeaswamedham_2_part.pdf/247&oldid=160845" എന്ന താളിൽനിന്ന് ശേഖരിച്ചത്