610 അശ്വമേധം
പ്രത്യഗ്രമീദുഃഖമിദ്ദിക്കിൽനിന്നേറ്റ
തത്യുഗ്രമീവനമത്തൽക്കുകാരണം
പുംസ്ത്വംമറഞ്ഞുതുരംഗമത്തിന്നിതിൻ
തത്വംഗ്രഹിക്കുന്നതാരെന്നചിന്തയാ
തൽപൃഷ്ഠഭാഗെനടന്നീടിനാരവ
രുൾപ്പെട്ടകൌതുകത്തോടുംതദന്തരെ
മുന്നിലന്യത്രകാണായോരുപൊയ്കയിൽ
ചെന്നിറങ്ങീഹയസ്ത്രീയവളപ്പൊഴെ
മുമ്പിലെരൂപംത്യജിച്ചുകടുത്തോരു
വയ്മ്പുലിരൂപംധരിച്ചുകേറീടിനാൾ
എന്നിത്രയുംകേട്ടമന്നവൻ ചോദിച്ചു
നന്നീച്ചരിത്രംവിചിത്രംമഹാമുനെ
ഒന്നുരണ്ടല്ലിതിൽകില്ലിനിയ്ക്കാവന
ത്തിനുഗൌരീവനമെന്നപേരെങ്ങിനെ
വന്നുകൂടീപൊയ്കരണ്ടിന്നുമീവണ്ണ
മൊന്നുചെയ് വാനുളളശക്തിയെന്തായ് വരും
എങ്ങിനെപിന്നെനശിച്ചുഹയത്തിങ്ക
ലങ്ങിനെകാണായദുർഘടംമാമുനെ
എന്നിതെല്ലാമെതിരിച്ചരുൾചെയ്യേണ
മെന്നിലാനന്ദമുണ്ടാവാൻകൃപാനിധെ
മന്നവൻചോദിച്ചസൂക്തംചെവിക്കൊണ്ടു
മന്ദഹാസത്തോടുമോതീമുനീശ്വരൻ
സന്നിഗ്ദ്ധമെല്ലാംനശിയ്ക്കുമാറോതുവൻ
ധന്യത്വമേറുംനൃപേന്ദ്രകേട്ടീടുക
മുന്നമീകാനനംതന്നിൽഗിരീന്ദ്രന്റെ
നന്ദിനീകന്യകാലോകൈകനായികാ
കന്ദർപ്പവൈരിതാൻകാന്തനായീടേണ
മെന്നല്പമല്ലാതകൌതുകംകയ്ക്കൊണ്ടു
കന്ദബാണാരെജഗൽപ്രഭൊബാലയാ

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.