താൾ:Jaimineeaswamedham 2 part.pdf/99

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

609 കിളിപ്പാട്ട്
നർക്കജൻ തന്നുടെ പുത്രൻ മഹാബലൻ ശക്തനായുളള സുവേഗനേവം ക്രമാ ലുത്തമന്മാരായായോദ്ധാക്കളേവരും തങ്ങൾതങ്ങൾക്കുളളതേരിലേറിക്കൊണ്ടു തങ്ങളിൽതട്ടിത്തടഞ്ഞുപുറപ്പെട്ടു ഘോഷംവളർക്കുന്നസേനാസമുദ്രവും തോഷംകലർന്നുപുറപ്പെട്ടനന്തരം മുന്നംതുരംഗമശ്രേഷ്ഠനെവിട്ടുനി ഷ്പന്ദംതദീയമാംരക്ഷണംചെയ്യുവാൻ ഒടുകാലാൾകളെച്ചേർത്തങ്ങുവിട്ടുകോ പ്പിട്ടുകാണുന്നകൂട്ടത്തോടുകൂടവെ ശംഖംവിളിപ്പിച്ചുശൃംഗാദിശബ്ദങ്ങൾ തങ്കുന്നമട്ടിൽപ്രശസ്തവാദ്യങ്ങളെ കൊട്ടിച്ചുകോലാഹലംകൊണ്ടുദിക്കിടം പൊട്ടിച്ചുഭൂപൃഷ്ഠമേറ്റംവിറയ്ക്കവെ ജംഭാരിപുത്രൻജഗത്രയീജിത്വരൻ ഗംഭീരമാകുംപ്രയാണംതുടങ്ങിനാർ സ്വച്ഛന്ദചാരീയാമശ്വേന്ദ്രനെത്രയും പ്രഛന്നനായ് വടക്കോട്ടുമണ്ടീടിനാൻ മുന്നംകടന്നുവങ്കാടുംകുഴികളും കുന്നുംപുഴകളുംതോട്ടുളളതൊക്കവെ പിന്നിട്ടുഘോരമാംഗൌരീവനാന്തരം തന്നിൽപ്രവിഷ്ടനായ് വെളളംകുടിയ്ക്കുവാൻ തത്രകാണായൊരുതാമരപ്പൊയ്കയിൽ സത്വരംചെന്നിറങ്ങീടിനാനപ്പൊഴെ പെണ്ണായ് ചമഞ്ഞുപോലെന്നുളളവിസ്മയം കണ്ണാലുടൻപാണ്ഡവാദികൾകണ്ടഹൊ കഷ്ടമേവംനിനയ്ക്കാതൊരുദുർഘടം

പെട്ടതെന്തെന്നുവിഷണ്ഡരായീടിനാർ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Jaimineeaswamedham_2_part.pdf/99&oldid=161043" എന്ന താളിൽനിന്ന് ശേഖരിച്ചത്