താൾ:Jaimineeaswamedham 2 part.pdf/101

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

611 കിളിപ്പാട്ട്

കുന്നഞാൻനിന്തിരുമേനിയെച്ചിന്തിച്ചു മന്ദംതപംതുടങ്ങുന്നേൻമുടങ്ങിമാ ലെന്നന്തരംഗെവരായ് വാൻവരാകൃതെ ഒന്നുസന്തോഷിച്ചനുഗ്രഹിച്ചീടേണ മെന്നുസങ്കല്പിച്ചുതല്പത്മിനീതലെ ഹന്തപഞ്ചായുധാരാതിയെദ്ധ്യാനിച്ചു വന്തപംചെയ് തു തുടങ്ങിവനാന്തരെ വിഗ്രഹംകൂടെമറന്നുനിൽക്കുംനാളി ലുഗ്രസേനാഖ്യനായുള്ളോരുരാക്ഷസൻ പ്രത്യൂഹകാരിയായങ്ങുചെന്നീടിനാൻ പൃത്ഥ്വീധരാത്മജോപാന്തെഭയങ്കരൻ ശ്രീമഹാശക്തിതൻതാരുണ്യസമ്പൂർണ്ണ കോമളാംഗാവർണ്യലാവണ്യലക്ഷ്മിയെ കണ്ടശേഷംകാമബാണവർഷംകൊണ്ടു കുണ്ഠഭാവംപൂണ്ടുചൊല്ലിനാനിങ്ങിനെ എന്തിനീവേണ്ടാസനംനിനക്കെന്റെസീ മന്തിനീമാണിക്ക്യമാലികെബാലികെ ചന്തമേറുന്നപൂമെയ്യേവമാർക്കുള്ള തെന്തഹൊസാദ്ധ്യമല്ലാതെനിണക്കിഹ എന്നുടെഭാര്യയായ് തന്നെഭവിയ്ക്കനീ നിന്നുടെകാമിതംസർവ്വംവരുത്തുവൻ ദുർവ്വിനീതൻമോഹമോടുമീവണ്ണമാം ദുർവ്വിചാരംചെയ്തടുത്തീടിനാൻതദാ ക്രോധകമ്പംപൂണ്ടുഗൌരിയാമീശ്വരീ ബാധകത്വംപൂണ്ടടുത്തരക്ഷസ്സിനെ ശാപവാക്യംകൊണ്ടുഭസ്മീകരിച്ചാശു കോപബാഹുല്യംനിലയ്ക്കായ്കയാലഹൊ ഏകമാംശാപംകൊടുത്തുസരസ്സിനും

ലോകമാതാവനദേവതമാർകളെ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Jaimineeaswamedham_2_part.pdf/101&oldid=160784" എന്ന താളിൽനിന്ന് ശേഖരിച്ചത്