താൾ:Indiayile Parsikal 1913.pdf/6

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

റാസ്റ്ററും അർത്ഥം കല്പിച്ചിട്ടുള്ളതു്. സൊറാസ്റ്റരുടെ കാലത്തു തന്നെ പേർഷ്യായിലെ സർവസമാന്യമായ മതം ഇതു തന്നെ ആയിത്തീർന്നു. എങ്കിലും അദ്ദേഹത്തിന്റെ കാലശേഷം ഏതാനും നൂറ്റാണ്ടുകൾ കഴിഞ്ഞു മഹാനയ അലക്സാണ്ഡർ ചക്രവർത്തി പേർഷ്യയെ ആക്രമിക്കുകയാൽ ഈ മതത്തിനു പല ഉലച്ചിലുകളും ഉണ്ടായി. ഇതു നിമിത്തം അന്നു രാജ്യം വാണിരുന്ന അർഡിഷർ ബാബാഖാൺ തങ്ങളുടെ മതത്തിന്റെ പഴയ ശുദ്ധിയും വെടിപ്പും വരുത്തുന്നതിനു വേണ്ട മാർഗ്ഗങ്ങൾ ആലോചിക്കാനായി പേർഷ്യാരാജ്യത്തിന്റെ നാനാഭാഗങ്ങളിൽ നിന്നുമായി ഏകദേശം 40.000 ആളുകളെ ക്ഷണിച്ചു വരുത്തി ഒരു കൂടിയാലോചന നടത്തി. ഈ കൂട്ടത്തിൽ ആ കാലത്തേക്കു് ഏറ്റവും ഈശ്വരഭക്തിയുള്ള ദേഹവും വിദ്വാനുമായിരുന്ന ആർഡാവിറാഹ് എന്ന മഹാനും മറ്റു പല വിദ്വാന്മാരും സന്നിഹിതരായിരുന്നു. ഇവർ ചില നിബന്ധനകളെല്ലാം എഴുതിയുണ്ടാക്കി. ഈ നിബന്ധനകൾക്കു പിന്നീടു് ആർഡാവിറാഫിന്റെ "ദിവ്യവെളിപാടു്" എന്നു നാമം സിദ്ധിക്കയും ചെയ്തു.

അഗ്നിയുടെ വിശേഷലക്ഷണങ്ങളായ പരിശുദ്ധി, തേജസ്സ്, ശുഷ്കാന്തി, സൂഷ്മവിവേചനം, വർദ്ധനശക്തി, അക്ഷയത്വം ഇതുകളാൽ പാഴ്സികൾ ഇതിനെ ഈശ്വരംശമായി കരുതിവരുന്നു. എന്നാൽ സാക്ഷാൽ സമ്പൂർണ്ണദൈവത്തെ എന്നപോലെ ഇവർ അഗ്നിയെ വന്ദിക്കുന്നവരല്ലെന്നാണ് പറയുന്നതു്. പേർഷ്യാസാമ്രാജ്യത്തിന്റെ സ്ഥാപകനും ക്രിസ്തുവിനു 558 വർഷം മുമ്പു ജീവിച്ചിരുന്നയാളുമായ സയറൂസ് എന്ന മഹാൻ പല യുദ്ധങ്ങൾ നടത്തി തന്റെ രാജ്യത്തെ വിസ്തീർണ്ണപ്പെടുത്തിയതു കൂടാതെ പാൽസ്റ്റൈൻരാജ്യം പിടിച്ചടക്കുകയും അവിടെയുണ്ടായിരിന്ന ജൂദന്മാർക്കു സ്വാതന്ത്രം നൽകുകയും ജറൂശ്ലേമിൽ അവർ പണിയിച്ചിരുന്നതും നശിപ്പിക്കപ്പെട്ടിരുന്നതുമായ ദേവാലയം വീണ്ടും പണികഴിപ്പിച്ചുകൊള്ളുന്നതിന് അനുവദിക്കുകയും ചെയ്തു ഈ അയറൂസിന്റെ പുത്രനായ കാമ്പിയസ്സാണ് എജിപ്ത് രാജ്യത്തെ പെർഷ്യാസാംരാജ്യത്തോടു കൂട്ടിച്ചേർത്തതു്. കാമ്പിയസ്സിന്റെ പിൻഗാമിയായ ഡൈയറി




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Bluemangoa2z എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Indiayile_Parsikal_1913.pdf/6&oldid=160777" എന്ന താളിൽനിന്ന് ശേഖരിച്ചത്