താൾ:Indiayile Parsikal 1913.pdf/5

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
2

ത്താണ് ജനിച്ചതെന്ന് മിക്കവാറും ഊഹിക്കപ്പെട്ടിരിക്കുന്നു. ഇദ്ദേഹം ജനിച്ചതു് അവിടെയാണെങ്കിലും ബാക്ടറിയാ എന്ന സ്ഥലത്തു വെച്ചാണ് തന്റെ മതസംബന്ധങ്ങളായ പല ജോലികൾ നടത്തീട്ടുള്ളതെന്നു കാണുന്നു അക്കാലത്തു ബാക്ടറിയായുടെ കിഴക്കൻ ദിക്കുകളിൽ സംസാരിച്ചുവന്നിരുന്നതും, സംസ്കൃതഭാഷയോടു വളരെ സാമ്യമുള്ളതുമായ അവസ്റ്റാ(Avesta) ഭാഷയാണ് പാഴ്സികളുടെ വൈദിക ശാസ്ത്രങ്ങളും മതസിദ്ധാന്തങ്ങളും എഴുതപ്പെട്ടിട്ടുള്ളതു്. ഹിന്ദുശാസ്ത്രത്തിലെ വേദപുരാണാദികൾ എഴുതീട്ടുള്ള സംസ്കൃതഭാഷയും ഈ അവസ്റ്റാഭാഷയും തമ്മിൽ വളരെ യോജിപ്പുണ്ടെന്നു് ഈ ഭാഷകളിൽ ഏറ്റവും നിപുണനും ഏതർക്കാര്യങ്ങളിൽ അഭിപ്രായം പറയുന്നതിനു സർവഥാ യോഗ്യനുമായ പ്രൊഫസർ ബോപ്പു് എന്ന മഹാൻ അഭിപ്രായപ്പെട്ടിരിക്കുന്നു. അവസ്റ്റ ഭാഷ സംസ്കൃതഭാഷയേക്കാൾ കുറേക്കൂടെ പരിഷ്കരിക്കപ്പെട്ടതാണെന്നാണ് ഇദ്ദേഹത്തിന്റെ അഭിപ്രായം. പാഴ്സികളുടെ വൈദികഗ്രന്ഥങ്ങളെ സംബന്ധിച്ചു് അഭിപ്രായം പറയാൻ യോഗ്യതയുള്ള മഹാന്മാരിൽ വെച്ചു് അഗ്രേസരനെന്നു പ്രസിദ്ധപ്പെട്ട ഡാക്ടർ ഹാങ്ങു് എന്ന ജർമ്മൻ പണ്ഡിതരുടെ അഭിപ്രായത്തിൽ പാഴ്സികളുടെ മതസ്ഥാപകനായ സൊറാസ്റ്റരുടെ ശാസ്ത്രസിദ്ധാന്തം ഈശ്വരൻ അല്ലെങ്കിൽ സൃഷ്ടിസ്ഥിതി സംഹാരകർത്താവു് ഒന്നിൽ കൂടുതലില്ല. ഒന്നേയുള്ളൂ എന്നാണെന്നാണ്. ലോകത്തെ, സാക്ഷാൽ ലോകമെന്നും മാനസികലോകമെന്നും രണ്ടായി വിഭജിച്ചിട്ടു പ്രവൃത്തി, വാക്കു് ഇവയെ അതിന്റെ ഫലങ്ങളായി ഗണിക്കുകയും ചെയ്യുന്നു. ക്രിസ്തുവിനു 481 വർഷം മുമ്പുപോലും പേർഷ്യാക്കാർക്കു ഈശ്വര ചൈതന്യത്തെ പ്രകടിപ്പിക്കുന്നവയായ പ്രതിമകൾ ഇല്ലാതെയിരുന്നതായും ഇവയെ അവർ വളരെ നിഷിദ്ധമായി കരുതിയിരുന്നതായും ചരിത്രകാരന്മാർ ഘോഷിക്കുന്നുണ്ടു്. ക്രൈസ്തവവേദപുസ്തകങ്ങളിലെ "പഴയനിയമ" ത്തിൽ പ്രസ്താവിച്ചിട്ടുള്ള ഈലോഹി അല്ലെങ്കിൽ യഹോവാ എന്ന വാക്കിനു കല്പിച്ചിട്ടുള്ള അർത്ഥം പോലെ തന്നെയാണ് "മാസ്ദാ" അല്ലെങ്കിൽ ദൈവം എന്നുള്ള വാക്കിനു പാഴ്സിവേദങ്ങളിൽ സൊ






























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Bluemangoa2z എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Indiayile_Parsikal_1913.pdf/5&oldid=160776" എന്ന താളിൽനിന്ന് ശേഖരിച്ചത്