താൾ:Indiayile Parsikal 1913.pdf/7

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
4

സ്സ് ഏഷ്യയിലേക്കു കടക്കുകയും പഞ്ചാബുവരെ വരികയും ഇൻഡസുനദമിയുടെ തീരപ്രദേശങ്ങൾ കൈവശപ്പെടുത്തി ഇൻഡ്യായും പേർഷ്യായും തമ്മിൽ സമുദ്രമാർഗ്ഗേണ സംബന്ധം ഉണ്ടാക്കിത്തീർക്കയും ചെയ്തു. ഇങ്ങനെ പേർഷ്യാസാമ്രാജ്യം വർദ്ധമാനമാ സ്ഥിതിയെ പ്രാപിച്ചുകൊണ്ടു കുറെ നാൾ കഴിഞ്ഞപ്പോൾ 633 ൽ മഹമ്മദീയർ ഇതിനെ ആക്രമിക്കുകയും അന്നുമുതൽ അതിന്റെ ശക്തി ക്ഷയിച്ചുതുടങ്ങുകയും ചെയ്തു ഇതിനെ തുടർന്നു അവിടെ പല വലിയ ആഭ്യന്തരകലഹങ്ങളുമുണ്ടാകയും അന്നു ഭരിച്ചിരുന്ന യെർസ്സുഡെസ്സാർഡ് എന്ന രാജാവിന്റെ കാലത്തു രാജ്യം ഛിന്നഭിന്നമായിത്തീരുകയും ചെയ്തു. 641-ൽ "നവഹാൻഡ" എന്ന സ്ഥലത്തുവെച്ചു മഹമ്മദീയരുമായുണ്ടായ ഒരു യുദ്ധത്തിൽ പേർഷ്യൻ നിശ്ശേഷം പരാജിതമാകയും. ഒന്നുകിൽ മഹമ്മദുമതം സ്വീകരിക്കുകയൊ അല്ലാത്തപക്ഷം രാജ്യം വിട്ടുപോകയൊ രണ്ടിലൊന്നു വേണമെന്നുള്ള പതനത്തിൽ വരികയും ചെയ്കയാൽ തങ്ങളെ ജയിച്ചടക്കിയവരുടെ മതത്തിൽ ചേരുന്നതിൽ ഭേദം രാജ്യം വിട്ടു പോയ്ക്കുക തന്നെയാണെന്ന് ഇവർ തീർച്ചപ്പെടുത്തി അപ്രകാരം ചെയ്തു. ഇങ്ങനെ ഇവർ രാജ്യം വിട്ടു പലവഴികളിലായി സഞ്ചരിക്കുകയും പല കഷ്ടതകൾ അനുഭവിക്കയും ചെയ്തുവെന്നല്ലാതെ ഇവരുടെ ഇക്കാലത്തെ ചരിത്രത്തെപ്പറ്റി ചരിത്രകാരാന്മാർ വിശ്വാസനീയമായ വിധത്തിൽ ഒന്നും പ്രസ്താവിച്ചുകാണുന്നില്ല.

ഏന്നാൽ കത്തിവാർതീരങ്ങളിൽ കാംബെഉൾക്കടലിൽ സ്ഥിതിചെയ്യുന്ന ഡൈയട്ര എന്ന സ്ഥലത്താണ ഇൻഡ്യയിൽ ഇവർ ആദ്യം കുടിയേറിപ്പാർത്തതെന്നു കാണുന്നു, ഈ സ്ഥലത്തു അവർ പത്തൊൻപതു വർഷക്കാലം താമസിച്ചിരുന്നതായും ഒരു പാഴ്സി ചരിത്രകാരൻ പ്രസ്താവിക്കുന്നുണ്ട്. ഏതൊ ചില കാരണങ്ങളാൽ ഇവർ ഈ രാജ്യം വിടുകയും വേറെ ചില രാജ്യങ്ങൾ കണ്ടുപിടിക്കുന്നതിനായി ഒരു കപ്പൽ യാത്ര ആരംഭിക്കുകയും ചെയ്തു. ഈ യാത്രയിൽ ഒരു വലിയ കൊടുങ്കാറ്റുണ്ടായി തങ്ങളുടെ കപ്പൽ മിക്കവാറും നശിക്കുമെന്ന പതനത്തിൽ എത്തിയപ്പോൾ തങ്ങൾ നശിക്കാതെ ആദ്യം എവി






























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Bluemangoa2z എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Indiayile_Parsikal_1913.pdf/7&oldid=160778" എന്ന താളിൽനിന്ന് ശേഖരിച്ചത്