താൾ:Indiayile Parsikal 1913.pdf/25

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ള്ള എല്ലാ ജാതിക്കാരേയുംകാൾ നിപുണന്മാരായിത്തീരുകയും ചെയ്തിരുന്നു.

സ്ത്രീവിദ്യാഭ്യാസം.

പാഴ്സികൾ പുരുഷന്മാരെപ്പോലെ തന്നെ സ്ത്രീകളെയും കരുതുകയും അവർക്ക് സർവസ്വാതന്ത്രങ്ങളും അനുവദിച്ചു കൊടുക്കുകയും ചെയ്യുന്നു. ഇതിനാൽ ഇവരുടെ സ്ത്രീകളും വിദ്യാഭ്യാസത്തിൽ ഏറ്റവും ഉയർന്നനിലായേ പ്രാപിച്ചിരിക്കുന്നു. സർവകലാശാലബിരുദധാരിണികളായ പല സ്ത്രീകൾ അവരുടെ കൂട്ടത്തിൽ ഇപ്പോൾ ഉണ്ടു്. ഇതുപോലെതന്നെ ചിത്രമെഴുത്തു, സംഗീതം മുതലായ കലാവിദ്യകളിലും ഇപ്പോൾ പല സ്ത്രീകൾ പാഴ്സികളുടെ കൂട്ടത്തിൽ നംപുണകളായിട്ടുണ്ടു്.

കഴിഞ്ഞ കാനേഷുമാരിക്കണക്കിൻപ്രകാരം ഇവരുടെ കൂട്ടത്തിൽ പ്രായമായവരിൽ ഒരുത്തൻപോലും ഏതെങ്കിലും തർത്തിലൊരു വിദ്യ അഭ്യസിക്കാതെയില്ലെന്നാണ് കാണുന്നതു്.

കച്ചവടത്തിൽ ഇവർ യൂറോപ്യന്മാരെ കൂടി അതിശയിക്കയും തന്നിമിത്തം സീമാതീതമായ ധനം സമ്പദിക്കയും ചെയ്തുവരുന്നു. ഇവർ വലിയ ധർമ്മിഷ്ഠന്മാരാണ് ഇൻഡ്യയിൽ ഇവർ ഉയർന്നു വന്നിട്ടു ഏകദേശം അര ന്യൂറ്റാണ്ടോളമെ ആയിട്ടുള്ളു. എന്നു വരികിലും ഇവരുടെ വകയായി ആസ്പത്രികൾ, അനാഥശാലകൾ മുതലായി പല സ്ഥാപനങ്ങളും ഒട്ടു മിക്കഥലങ്ങളിലും ഏർപ്പെടുത്തിയിട്ടുണ്ട്. ബോമ്പെയിൽ തന്നെ ഇങ്ങനെയുള്ള പല സ്ഥാപനങ്ങൾ ഇവരുടെ വകയായിട്ടുണ്ടു്. ഇവരുടെ ഏതാദൃശങ്ങളായ ധർമ്മങ്ങൾ നിമിത്തം ഇവരിൽ ചിലർക്ക് വിക്ടോറിയാമഹാരാജ്ഞിയുടെ കാലത്തു പല സ്ഥാനമാനങ്ങൾ ലഭിക്കുകയുണ്ടായി. ഇപ്പോഴും ബോമ്പെയിലുള്ള പല വലിയ പാഴ്സികുടുംബങ്ങൾ ഏവംവിധമായ ധർമ്മപ്രവൃത്തികളിൽ അശ്രാന്തപരിശ്രമികളായി തന്നെ ഇരിക്കുന്നു.

യൂറോപ്യന്മാരുടെ ആഗമനത്തിനു ശേഷം പാഴ്സികൾക്കുണ്ടായിട്ടുള്ള ഉയർച്ച ഏറ്റവും അത്ഭുതകരമായിരിക്കുന്നു. ഇൻഡ്യയിലെ പാഴ്സികൾ ഇപ്പോൾ അത്യന്തം വർദ്ധമാന
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Hareshare എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Indiayile_Parsikal_1913.pdf/25&oldid=160771" എന്ന താളിൽനിന്ന് ശേഖരിച്ചത്