താൾ:Indiayile Parsikal 1913.pdf/24

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തിനോടുകൂടി ഇതിനൊന്നിനും തരമില്ലാതെ വരികയാൽ അവർ ഗവൎമ്മെന്റിലേക്കു തങ്ങളുടെ പഞ്ചായത്തുകോടതിയെ അംഗീകരിക്കണമെന്നപേക്ഷിക്കയും 1778 -ൽ ഇൻഡ്യാഗവൎമ്മെന്റിൽനിന്നു് അതനുവദിച്ചുകൊടുക്കുകയും ചെയ്തു. എങ്കിലും കാലക്രമം‌കൊണ്ടു് ഇതും ദുർബലപ്പെട്ടുപോയി.

ഇവരുടെ പൊതുസ്വത്തായി ഇപ്പോൾ അനേകലക്ഷം രൂപാ വിലപിടിക്കുന്ന വസ്തുക്കളും മററുമുണ്ടു്. ഇതിലെ വരുമാനം എല്ലാം സാധുക്കളെ സംരക്ഷിക്കുന്നതിനും മതസംബന്ധമായ സംഗതികൾ പഠിപ്പിക്കുന്നതിനു സ്കൂളുകൾ ഉണ്ടാക്കുന്നതിനും മററുമായി വിനിയോഗിച്ചുവരുന്നു.

അവകാശക്രമം.

വിവാഹസംബന്ധമായ സംഗതികൾ, അവകാശക്രമങ്ങൾ മുതലായതിനു് ഇവർക്കു ക്ലിപ്തമായ ഒരു നിയമമില്ലാതെയിരുന്നതിനാൽ അവരുടെ ആവശ്യപ്രകാരം ഗവൎമ്മെന്റിൽനിന്നു് ഒരു കമ്മീഷനെ ഏർപ്പെടുത്തുകയും അവരുടെ ന്യായമായ വിചാരണയുടെയും മററും ഫലമായി അവൎക്കു് ഒരു് അവകാശക്രമബിൽ ഗവൎമ്മെന്റിൽനിന്നു പാസ്സാക്കിക്കൊടുക്കുകയും ചെയ്തിട്ടുണ്ടു്. ഇതനുസരിച്ചാണ് ഇപ്പോൾ ഇൻഡ്യയിലെ പാഴ്‌സികൾ നടന്നുവരുന്നതു്.

വിദ്യാഭ്യാസം.

വിദ്യാഭ്യാസം സംബന്ധിച്ചു നോക്കുന്നതായാൽ ഇപ്പോൾ ഇവർ ഇൻഡ്യയിലുള്ള ഇതരസമുദായങ്ങളെ അതിശയിക്കുന്നുവെന്നു തന്നെ പറയാം. ഇവർ ഇൻഡ്യയിൽ ആദ്യം കുടിയേറിപ്പാൎത്തപ്പോൾ അവരുടെ രാജ്യത്തെ ഭാഷയായ പേൎഷ്യൻഭാഷയായിരുന്നു സംസാരിച്ചുകൊണ്ടിരുന്നത്. എന്നാൽ അല്പം കാലത്തിനുശേഷം ഇവർ ഈ ഭാഷ വിടുകയും തങ്ങളുടെ സമീപസ്ഥന്മാരായ ഹിന്തുക്കൾ സംസാരിക്കുന്ന ഗുജറാത്തിഭാഷ സംസാരിച്ചുതുടങ്ങുകയും ചെയ്തു. പിന്നീടു യൂറോപ്യന്മാരുമായുള്ള സമ്പൎക്കം ഹേതുവാൽ ഇംഗ്ലീഷുഭാഷയും ഇവർ അഭ്യസിക്കാൻ തുടങ്ങുകയും അതിൽ ഇൻഡ്യയിലെ മററു
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jayachandran1976 എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Indiayile_Parsikal_1913.pdf/24&oldid=160770" എന്ന താളിൽനിന്ന് ശേഖരിച്ചത്