താൾ:Indiayile Parsikal 1913.pdf/26

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
22
മായ ഒരു പദ്ധതിയിൽ പ്രവേശിച്ചിരിക്കുന്നതിനാൽ അവരേക്കൊണ്ടു പല ഗുണങ്ങളും ഇൻഡ്യായിക്കുണ്ടായികൊണ്ടിരിക്കുന്നതുപോലെ മേലിലും ഉണ്ടാകുമെന്നുതന്നെ ആശിക്കാം. എന്നാൽ ഇതിനെല്ലാം ഇവർ ബ്രിട്ടീഷുഗവൎമ്മെന്റിനോടും യൂറോപ്യന്മാരോടും കടംപെട്ടവരാണെന്നുള്ളതിനു സംശയമില്ല. ഇതു ഇവർക്കു നല്ലപോലെ ബോദ്ധ്യമുള്ളതിനാൽ ബ്രിട്ടീഷ്ഗവൎമ്മെന്റിനോടും അതിലെ ഭരണാധികാരികളോടും ഇവർ സീമാതീതമായ നന്ദിയെ എപ്പോഴും പ്രദർശിപ്പിച്ചുകൊണ്ടാണിരിക്കുന്നതു്. ഇവരുടെ അവകാശക്രമബില്ലുണ്ടാക്കിയ കാലത്തു അന്നു ബൊബെയിലെ ഗവർണർ ആയിരുന്ന ദേഹം ഇവരേപറ്റി പ്രസ്താവിച്ചിട്ടുള്ളതും ഇതിനൊരു പ്രത്യേകസാക്ഷ്യമാകുന്നു. അദ്ദേഹം പറയുന്നതു ഇങ്ങനെയാണ്. "ഇന്ത്യാചക്രവൎത്തി‌തിരുമനസ്സിലെ പ്രജകളിൽവെച്ചു രാജഭക്തി, ബുദ്ധിസാമൎത്ഥ്യം, പൊതുകാൎയ്യങ്ങളിലുള്ള തീഷ്ണത, അതു നിർവ്വഹിക്കാനുള്ള ശേഷി; സ്വാതന്ത്ര്യം, ദീനദയാലുത്വം, ബ്രിട്ടീഷ്കോയ്മയോടുള്ള പരമാൎത്ഥമായ ബഹുമാനം, മുതലായ ഗുണങ്ങൾക്കു പാഴ്സികൾ അദ്വിതീയന്മാരും ഇവയ്ക്കു മറ്റുള്ള പ്രജാവിഭാഗങ്ങളിൽ വെച്ചു ഇവർ പ്രഥമഗണനീയന്മാരുമാണെന്നുള്ളതിനു സംശയമില്ല". അതിനാൽ പാഴ്സികൾ ഇൻഡ്യയിൽ വർദ്ധിച്ചുവരികയും തന്നിമിത്തം ഇൻഡ്യാസാമ്രാജ്യത്തിനു അഭിവൃദ്ധിയുണ്ടാകയും ചെയ്യട്ടെ എന്നുള്ള പ്രാർത്ഥനയോടുകൂടി വിരമിച്ചുകൊള്ളൂന്നു.
------------------------------------------------






























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Hareshare എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Indiayile_Parsikal_1913.pdf/26&oldid=160772" എന്ന താളിൽനിന്ന് ശേഖരിച്ചത്