ക്കേണ്ടിയിരിക്കുന്നു. അന്യമതസ്ഥൻമാരുടെ ആരാധനസ്ഥലങ്ങളെയും ആരാധനാബിംബങ്ങളെയും നശിപ്പിക്കുകയെന്നുള്ളത് അക്കാലത്തെ സ്ഥലനിവാസികളുടെ ഇടയിൽ ഒട്ടും അസാധാരണമല്ലായിരുന്നു. ഇത് നിമിത്തം ഇവരുടെ ബലിപീഠങ്ങളും പൂജാഗൃഹങ്ങളും ഇങ്ങനെ നശിപ്പിക്കപ്പെട്ടുപോയതായി വിചാരിക്കാം. ഇക്കാലങ്ങളിലും പാഴ്സികളുടെ മതനിഷ്ഠയെപ്പറ്റി പല ഐതിഹ്യങ്ങൾ പറഞ്ഞുവരുന്നുണ്ട്. താനാ എന്ന സ്ഥലത്തു താമസിച്ചിരുന്ന റോമൻകത്തോലിക്ക മിഷനറിമാർ, അവിടെയുള്ള ഇതരജാതിക്കാരെല്ലാം ക്രൈസ്തവമതം സ്വീകരിച്ചുകൊള്ളണമെന്ന് ഒരിക്കൽ ഒരു വിളംബരം പ്രസിദ്ധപ്പെടുത്തി. അന്നത്തെ അവിടുത്തെ രാജ്യഭരണാധികാരികളായിരുന്ന പോർട്ടുഗീസ്സുകാരിൽനിന്ന് ഇങ്ങനെ ഒരു വിളംബരം പ്രസിദ്ധപ്പെടുത്തുന്നതിന് ഇവർക്ക് അനുമതി സിദ്ധിച്ചിരുന്നതിനാലും അവിടെ ഇവർ വളരെ പ്രബലന്മാരായിരുന്നതിനാലും ഇതിനെ തിരസ്ക്കരിക്കുന്നതിന് അന്ന് അവിടെ താമസിച്ചിരുന്ന പാഴ്സികൾക്കു ശക്തിയില്ലാതെവന്നു. ഇതിനാൽ ഇവർ ഒരുപായം പ്രയോഗിച്ചു. അവസാനമായ തങ്ങളുടെ പരിശുദ്ധാഗ്നിയേയും മറ്റും വന്ദിക്കുന്നതിനും ചില പ്രത്യേകകർമ്മാദികൾ നടത്തുന്നതിനുമായി തങ്ങൾക്ക് രണ്ടു ദിവസത്തെ ഇട തരണമെന്ന് ഇവർ അവിടത്തെ ഗവർണ്ണരുടെ അടുക്കൽ അപേക്ഷിച്ചു. ഇതനുസരിച്ചു പാഴ്സികൾ നിശ്ചയിച്ചിട്ടുള്ള ദിവസത്തിൽ അവരാൽ ചെയ്യപ്പെടുന്ന ആഘോഷങ്ങളൊ മറ്റു കർമ്മാദിളൊ യാതൊരുത്തരും വിഘ്നപ്പെടുത്തരുതെന്നു ഗവർണ്ണർ ഉത്തരവും കൊടുത്തു. ഇത് ഹേതുവായി പാഴ്സികൾ ഒരു വലിയ സദ്യ നിശ്ചയിക്കുകയും ഇതിലേക്കായി സ്ഥലത്തുണ്ടായിരുന്ന എല്ലാ ഉദ്യോഗസ്ഥന്മാരെയും മറ്റും ക്ഷണിക്കയും ചെയ്തു. സദ്യയ്ക്കു വീഞ്ഞു ധാരാളം ഉപയോഗിച്ചു. ഉദ്യോഗസ്ഥന്മാർക്കു വീണ്ടും വീണ്ടും വീഞ്ഞു പകർന്നു കൊടുത്തതിനാൽ അവരെല്ലാം കുടിച്ചു മദോന്മത്തന്മാരാവുകയും അവർക്കു സ്വബുദ്ധി നേരെ നിൽക്കാതാവുകയും ചെയ്ത സമയം, അവിടെയുണ്ടായിരുന്ന പാഴ്സികൾ ആബാലവൃദ്ധം ആ സ്ഥലം വിട്ടു പൊയ്ക്കളഞ്ഞു. ഉദ്യോഗസ്ഥന്മാർ പ്ര
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ T S JAYAN എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |