താൾ:Indiayile Parsikal 1913.pdf/9

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഴ്‌സിസ്ത്രീയാൽ ഇതു് ഈയിട പുതുക്കി വലിയ ഒരു കെട്ടിടമാക്കി ചമയ്ക്കപ്പെടുകയും ചെയ്തിട്ടുണ്ടു്. അസാധാരണമായ വല്ല കാരണങ്ങളാലൊ, യാദൃശ്ചികമായ സംഭവങ്ങളാലൊ ഇതണഞ്ഞുപോകാതിരിക്കുന്നതിനുവേണ്ടി രാവും പകലും ഒരുപോലെയിതിന്റെയടുക്കൽ ഇതിനെ സൂക്ഷിച്ചുകൊണ്ടു സ്ഥിതിചെയ്യുന്നതിനായി അനവധി പുരോഹിതന്മാർ നിയമിക്കപ്പെട്ടിട്ടുമുണ്ടു്

പാഴ്‌സികൾ സൻജാൻ എന്ന സ്ഥലത്ത് ഇറങ്ങിയ ക്ഷണത്തിൽതന്നെ അവർ അന്നവിടെ നാടുവാണിരുന്ന പരോപകാരതല്പരനും ജ്ഞാനിയുമായ ജാധിറാണായെ കാണുന്നതിനു് തങ്ങളുടെ പ്രധാനപുരോഹിതനെ നിയോഗിച്ചയച്ചു. ഇദ്ദേഹം തങ്ങളുടെ കഷ്ടാവസ്ഥകളെല്ലാം റാണായെ മനസ്സിലാക്കുകയാൽ അവൎക്കു താമസിക്കുന്നതിനായി ഒരു ചെറിയ സ്ഥലം റാണാ തിരിച്ചുകൊടുത്തു. എന്നാൽ ഈ സ്ഥലം കൊടുത്തപ്പോൾ ആ രാജ്യത്തെ ഭാഷ അവർ സ്വീകരിക്കണമെന്നും അവരുടെ സ്ത്രീകളുടെ വേഷവും മററും ആ രാജ്യത്തുള്ള സ്ത്രീകളുടെ വേഷാദികൾ പോലെയാക്കണമെന്നും വിവാഹാഘോഷങ്ങൾ രാത്രിയിൽ മാത്രമേ നടത്താൻ പാടുള്ളു എന്നും മററും ചില വ്യവസ്ഥകൾ ചെയ്തിരുന്നു. അവർ തങ്ങൾക്കു ലഭിച്ച ആ സ്ഥലത്തെ ഏതാനും കൊല്ലങ്ങൾകൊണ്ടു് ഏററവും ഫലസമൃദ്ധമാക്കിത്തീൎക്കുകയും ക്രമേണ ഇവരിൽ ജനസംഖ്യ വൎദ്ധിക്കുകയാൽ ഇവർ ഇവിടെനിന്നു പല സ്ഥലങ്ങളിലേക്കു മാറിപ്പാൎത്തുതുടങ്ങുകയും ചെയ്തു. ഇക്കൂട്ടത്തിൽ ചിലർ ഗുജറാററിലും പഞ്ചാബിലും വന്നു പാൎത്തിരുന്നതായും കാണുന്നു. 1504-ൽ സിക്കാൻഡർ ചക്രവൎത്തി ഇവരുടെ ചില ബലിപീഠങ്ങളും മററും നശിപ്പിച്ചുകളഞ്ഞതായി ഒരു മഹമ്മദീയചരിത്രകാരൻ പ്രസ്താവിച്ചിട്ടുള്ളതുകൊണ്ടു് ഈ സംഗതി ഒന്നുകൂടി ബലപ്പെടുന്നുമുണ്ടു്. സാൻ‌ജുവാനിൽനിന്നു വടക്കോട്ടുപോയവർ അവിടുത്തെ സ്ഥലനിവാസികളായ ആളുകളിൽനിന്നു പലതരത്തിലുള്ള കഷ്ടപ്പാടുകൾ സഹിക്കയും പലവിധത്തിൽ മരിച്ചുപോവുകയും ഇങ്ങനെ അവർ നാമാവശേഷന്മാരായി ഭവിക്കുകയും ചെയ്തതായി വിചാരി
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jayachandran1976 എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Indiayile_Parsikal_1913.pdf/9&oldid=160780" എന്ന താളിൽനിന്ന് ശേഖരിച്ചത്