താൾ:Indiayile Parsikal 1913.pdf/11

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

8

മത്തത വിട്ടു കാര്യാദികളിൽ പ്രവേശിച്ചപ്പോഴേക്കു പാഴ്സികൾ വേറൊരു സ്ഥലത്തു ചെന്നു ചേരുകയും ചെയ്തു.

താനായിലുണ്ടായിരുന്ന പാഴ്സികൾ അവിടെനിന്നു് ഇരുപതു മൈൽ തെക്കുള്ള കാലയാൻ എന്ന സ്ഥലത്തു കുടിയേറിപ്പാർത്തു. ഇവിടെയും ഇവർ അധികകാലം താമസിക്കാതെ ഈ സ്ഥലവും ഉപേക്ഷിച്ചു പൊയ്ക്കളഞ്ഞു. എന്നാൽ 1774−ൽ ഇംഗ്ലീഷുകാരുടെ അധീനത്തിൽ ഈ സ്ഥലം വന്നപ്പോൾ മുതൽ ഇവരിൽ ചിലർ വീണ്ടും ഇവിടെ വന്നുചേർന്നു. എവിടെയെല്ലാം ഇവർപോയി താമസിച്ചിരുന്നൂവോ അവിടെയെല്ലാം ഇവർ ഹിന്തുക്കളോടു മൈത്രിയോടു കൂടിവർത്തിച്ചുവന്നു. എന്നാൽ മഹമ്മദീയരോടു നേരെ മറിച്ചുമായിരുന്നു. ഹിന്തുക്കളും പാഴ്സികളും കൂടെ യോജിച്ചു മഹമ്മദീയരോടു പല യുദ്ധങ്ങൾ നടത്തിയിട്ടുണ്ട്. ഈ യുദ്ധങ്ങളിലെല്ലാം പാഴ്സികൾ തങ്ങളുടെ പൂർവ്വാർജ്ജിതങ്ങളായ വീര്യപരാക്രമങ്ങളെ പ്രത്യക്ഷപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

പാഴ്സികൾ യൂറോപ്യന്മാരുമായിട്ട് ആദ്യം ഇടപെടാൻ തുടങ്ങിയതു സൂററ്റിൽവെച്ചാണ്. പാഴ്സികൾ ബൊമ്പയിൽ ആദ്യമായി ചെന്നുചേർന്നതു എന്നാണെന്നോ അവിടേക്കുള്ള അവരുടെ ഗമനത്തിന്റെ ഉദ്ദേശമെന്തായിരുന്നുവെന്നൊ ഉള്ളിതിലേക്കു വിശ്വാസയോഗ്യങ്ങളായ ചരിത്രരേഖകൾ ഒന്നും തന്നെ കാണുന്നില്ല. സൂററ്റിൽ അക്കാലത്തു കച്ചവടത്തിൽ പ്രവർത്തിച്ചുകൊണ്ടിരുന്ന ഏതാനും ചില യൂറോപ്യന്മാരുടെ പ്രേരണാഹേതുവാൽ കച്ചവടത്തിനായി ഇവരും വന്നതാണെന്നു് ഊഹിക്കപ്പെട്ടിരിക്കുന്നു.

പാഴ്സികൾ മിക്കവരും പെർഷ്യായിൽനിന്നു പോന്നതിന്റെ ശേഷവും ബാക്കി അവിടെയുണ്ടായിരുന്നവരെ മഹമ്മദീയ രാജാക്കന്മാർ വളരെയുപദ്രവിച്ചുവന്നു. ഉപദ്രവത്തിന്റെ കൂടുതൽ എത്രമാത്രമെന്നു പറയാൻ പ്രയാസം. ഒരു പാഴ്സിയുടെ സകലതും കുത്തി വാരിക്കൊണ്ടുപോയാലും അതിനേപ്പറ്റി അവിടെ കേസ്സില്ലെന്നായി തീർന്നിരുന്നു. ഇതു കൂടാതെ പാഴ്സികൾ അവിടെ “ജാസിയാ” എന്ന തലവരിയും കൊടു




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ രാംമാതൊടി എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Indiayile_Parsikal_1913.pdf/11&oldid=160756" എന്ന താളിൽനിന്ന് ശേഖരിച്ചത്