താൾ:History of Kerala Third Edition Book Name History.pdf/6

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
8
കേരളത്തിന്റെ പഴക്കം

ചൌളീചൂഡാഭരണഹരണഃകീർണ്ണകർണ്ണാവതംസഃ കർണ്ണാടീനാംമുഷിതമുരളീകേരളീകാരലീലഃ

എന്നു രാജേന്ദ്രകർണ്ണപൂരം എന്ന കാവ്യത്തിലും കേരളത്തിന്റെ പേർ കാണുന്നുണ്ട്. വായുപുരാണം, മത്സ്യപുരാണം, മാർക്കണ്ഡേയപുരാണം, ഭാഗവതം, പാത്മം, സ്കാന്ദം എന്നീ പുരാണങ്ങളും കേരളത്തെ തൊട്ടുനോക്കീട്ടുണ്ട്.

ക്രിസ്താബ്ദം ആയിരം വർഷങ്ങൾക്കു മുമ്പുതന്നെ കേരളത്തിലുള്ള പ്രധാനപ്പെട്ട സസ്യമൃഗാദികളെ പാശ്ചാത്യന്മാർ അറിഞ്ഞിരിക്കുന്നു. ഏലം, എലവങ്ങം, കുരുമുളക് മുതലായ വ്യാപാച്ചരക്കുകൾ ഈജിപ്ത്യന്മാർ മുതലായ കച്ചവടക്കാർ കേരളത്തിൽനിന്നു വാങ്ങി കച്ചവടം ചെയ്തതായി ഹെറഡോട്ടസ് എന്ന യവനപണ്ഡിതൻ രേഖപ്പെടുത്തിയിരിക്കുന്നു. ക്രി‌- അ- നാലാം നൂറ്റാണ്ടിന്റെ പൂർവ്വാർദ്ധത്തിൽ ജീവിച്ചിരുന്നിരുന്ന കാത്യായനനും, രണ്ടായിരത്തറുപതു കൊല്ലം മുൻപു ജീവിച്ചിരുന്നിരുന്ന പതഞ്ജലിയും കേരളം കണ്ടിട്ടുള്ളവരാണ്. എന്നാൽ ക്രിസ്താബ്ദത്തിന്നു മുമ്പ് ഏഴാം നൂറ്റാണ്ടിലാണ് പാണിനിയുടെ കാലമെങ്കിലും പാണിനി കേരളത്തെക്കുറിച്ചു പറഞ്ഞുകാണുന്നില്ലെന്നാണ് തിരുവിതാംകൂർ ചരിത്രത്തിൽ പറഞ്ഞിട്ടുള്ളത്. പാണിനി കാണാത്തപക്ഷം കേരളശബ്ദത്തിന്നു