താൾ:History of Kerala Third Edition Book Name History.pdf/7

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
4
ചരിത്രം

ഗൌരാദിത്വംകൊണ്ടു സിദ്ധിക്കുന്നതായ ങീഷ് പ്രത്യയം വിധിച്ചിരിക്കുന്നത് ആ അഭിപ്രായത്തോട് അത്ര യോജിച്ചതായി തോന്നുന്നില്ല. അശോകന്റെ രണ്ടും പതിമൂന്നും ശിലാശാസനങ്ങൾകൊണ്ടുതന്നെ കേരളത്തിന്നു ക്രിസ്താബ്ദത്തിനു മുമ്പു മൂന്നാം നൂറ്റാണ്ടുവരെ പഴക്കം കൊടുത്തിട്ടുണ്ട്. പാണ്ഡ്യരാജാവ് റോമൻ ചക്രവർത്തിക്ക് അയച്ച ദൂതിനെപ്പറ്റി 'സ്ട്രാബോ' എന്ന പണ്ഡിതൻ ക്രിസ്താബ്ദം 20-ാം വർഷത്തിൽ വിവരിച്ചിരിക്കുന്നു. റോമാരാജ്യത്തുള്ള പത്താക്കു മുതലായ സ്വർണ്ണനാണ്യങ്ങൾ കേരളത്തിൽ പ്രചരിച്ചുംകൊണ്ടു വളരെക്കാലം കഴിഞ്ഞിരിക്കുന്നു. അഗസ്റ്റസ് എന്ന റോമൻ ചക്രവർത്തിയുടെ ആദ്യകാലം മുതൽ നടപ്പുണ്ടായിരുന്ന 30 തരം നാണ്യങ്ങൾ തിരുവിതാംകൂർ മഹാരാജാവിന്റെ കൈവശത്തിലുള്ളതായി ബിഷപ് കാൾഡ്വൽ, പ്രസ്താവിച്ചിട്ടുണ്ട്. ക്രിസ്താബം ഒന്നാം നൂറ്റാണ്ടിൽ കേരളത്തിന്റെ തലസ്ഥാനം കൊടുങ്ങല്ലൂരാണെന്നു പ്ലിനിയും, ക്രി-550-ൽ ബാലദേവപട്ടണവും മരീചി പട്ടണവും കേരളത്തിലെ പ്രധാന പട്ടണങ്ങളാണെന്നു ബൃഹത്സംഹിതയിൽ വരാഹമിഹിരനും പറഞ്ഞിരിക്കുന്നു. ഫൊയിനീഷൻസ് എന്ന പാരദേശിക വ്യാപാരികൾ ചന്ദനവും കുരുമുളകും അന്വേഷിച്ച്