താൾ:History of Kerala Third Edition Book Name History.pdf/5

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
2
ചരിത്രം

തഥൈവാന്ധ്രാംശ്ച പുണ്ഡ്രാംശ്ച ചോളാൻ പാണ്ഡ്യാംശ്ച കേരളാൻ.

എന്നു പറഞ്ഞു കാണുന്നതിൽനിന്നു കേരളത്തിന്നു ശ്രീരാമഭഗവാന്റെ അയോദ്ധ്യയോളം പഴക്കമുണ്ടെന്നുള്ളതു തീർച്ചതന്നെ. സഹ്യപർവ്വതത്തിന്റെ തെക്കേത്തലയ്ക്കൽ തിരുവിതാംകൂർ രാജ്യത്തിന്റെ തെക്കേ അതിരിങ്കലുള്ള മഹേന്ദ്രപർവ്വതത്തിൽ നിന്നാണല്ലോ ഹനുമാൻ ലങ്കയിലേക്കു ചാടീട്ടുള്ളതും. ചരിത്രകാരന്മാർ വാല്മീകിരാമായണത്തിന്നു മൂവ്വായിരം കൊല്ലത്തോളം പഴക്കം തീരുമാനപ്പെടുത്തീട്ടുണ്ട്. ശ്രീരാമന്റെ വനവാസം അതിന്ന് എത്രയോ മുമ്പായിരിക്കുവാനേ തരമുള്ളൂ.

മഹാഭാരതത്തിൽ ബലഭദ്രർ കന്യാകുമാരിക്കും ജനാർദ്ദനത്തേക്കും (വർക്കല) തീർത്ഥയാത്ര ചെയ്തതായി വർണ്ണിച്ചിട്ടുണ്ട്. രാജസൂയയാഗത്തിന്നായി ദിഗ്ജയം ചെയ്ത കൂട്ടത്തിൽ കേരളരാജാവിനേയും സഹദേവൻ ജയിച്ചിട്ടുണ്ട്.

രഘുവംശം നാലാം സർഗ്ഗത്തിൽ-- ഭയാൽസൃഷ്ടവിഭൂഷാണാംതേനകേരളയോഷിതാം അളകേഷു ചമൂരേണുശ്ചൂർണ്ണപ്രതിനിധീകൃതഃ. എന്നു രഘുവിന്റെ ദിഗ്വിജയാവസരത്തിൽ കാളിദാസൻ വർണ്ണിച്ചിട്ടുണ്ട്.