താൾ:History of Kerala Third Edition Book Name History.pdf/4

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
ചരിത്രം.


കേരളത്തിന്റെ പഴക്കം


കേരളരാജ്യം പരശുരാമൻ നിർമ്മിച്ചതാകട്ടെ, സമുദ്രം പുതുതായി വെച്ചുണ്ടാക്കിയതാകട്ടെ, ഭൂകമ്പക്ഷോഭത്തിൽ ഉയർന്നുണ്ടാകട്ടെ എങ്ങിനെയായാലും വേണ്ടതില്ല. കേരളത്തിന്റെ പഴക്കം പല പ്രമാണങ്ങളെക്കൊണ്ടും ലക്ഷങ്ങളെക്കൊണ്ടും വെളിവായിക്കാണാവുന്ന സംഗതിയാണ്.

ഹരിവംശത്തിൽ-- നിസ്വാദ്ധ്യായവഷൾക്കാരാഃകൃതാസ്തേനമഹാത്മനാ ശകായവനകാംബോജാഃ പാരദാഃപഹ്നവാസ്തഥാ. കോലിസർപ്പാമാഹിഷ്കാദർവ്വാശ്ചോളാസ്സകേരളാഃ സർവ്വേതേക്ഷത്രിയാസ്താതധർമ്മസ്തേഷാംനിരാകൃതഃ. എന്നു കാണുന്നതുകൊണ്ടു കേരളം സഗരരാജാവിന്റെ അറിവിൽത്തന്നെ പെട്ടുകാണുന്നു.

രാമായണത്തിൽ സീതാന്വേഷണത്തിന്നായി സുഗ്രീവൻ വാനരന്മാരെ അയയ്ക്കുന്ന ഘട്ടത്തിൽ-- നദീം ഗോദാവരീഞ്ചൈവ സർവ്വമേവാനുപശ്യത