ല്ല ഹൂണന്മാരായ പറങ്കികളുടെ നേരെയുള്ള ശണ്ഠകൊണ്ടു പ്രധാനികളായ ചില നമ്പൂരാര് സാമൂരി ജയിച്ചാൽ പറങ്കികൾ നാടുവിട്ടുപോകുമെന്നു വിചാരിച്ചു കൊച്ചിരാജാവിന്റെ ആളുകളെ ദുഷ്പ്രേരണചെയ്തു തിരിച്ചു സാമൂരിയുടെ പക്ഷത്തിലാക്കി കൊച്ചിരാജാവിനെ തോല്പിക്കുകയാണ് ചെയ്തതെന്നും പല പ്രകാരം പറയുന്നുണ്ട്.
“പറങ്കിയുടെ സഹായമില്ലാത്തപ്പോൾ നെടുവിരിപ്പുസ്വരൂപത്തിൽനിന്ന് എതൃത്തു” എന്നു പലപ്പോഴും അടിസ്ഥാനമില്ലാതെയും പറഞ്ഞു കാണുന്നതുകൊണ്ടും കൊച്ചിരാജാവു പറങ്കികളെ രക്ഷിച്ചതിൽ നാട്ടുകാരിൽ പ്രബലന്മാരായ പലൎക്കും അന്ന് ഏറ്റവും അതൃപ്തി ഉണ്ടായിരുന്നുവെന്നു പല സംഗതികളെക്കൊണ്ടും ഊഹിക്കാവുന്നതുകൊണ്ടും, സാമൂരിക്കു ഗുണമായിട്ടു പറഞ്ഞുവരുന്ന പക്ഷമാണ് അധികം വാസ്തവമായിരിക്കുവാൻ വഴി.
എന്നാൽ ഒരു കൊല്ലത്തിൽ തന്നെ രണ്ടു യുദ്ധം നടന്നിട്ടുണ്ടെന്നും അതിൽ ഓരോന്നിനെപ്പറ്റിയാണ് ഓരോ പക്ഷക്കാർ പറയുന്നതെന്നും വന്നാൽ രണ്ടു ഭാഗക്കാർ പറയുന്നതും വാസ്തവമായിട്ടുള്ളതാണെന്നു വന്നേക്കാം.
പക്ഷെ യുദ്ധം നടന്ന മാസവും തിയ്യതിയും