താൾ:Harishchandran 1925.pdf/99

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

92 ഹരിശ്ചന്ദ്രൻ യുടെ ശവവും വെച്ച് ചന്ദ്രമതി തീ കത്തിക്കുവാൻ ആരംഭിച്ചു .

ചുടലക്കാരന്റെവാദം ഈ സമയത്ത് ചുടലക്കാരനായ ഹരിശ്ചന്ദ്രൻ , ഏതോ ഒരാൾ അനുവാദം കൂടാതെ ശവം സംസ്കരിക്കുന്നതാ‌‌യി മനസ്സിലാക്കി അവിടെ ചെന്നു നോക്കി ചുടലമൂപ്പനുള്ള അവകാശം തരാതെ ദഹിപ്പിക്കാൻ വെച്ച ശവത്തെ ഹരിശ്ചന്ദ്രൻ കാൽകൊണ്ടു തട്ടി ആ സ്ത്രീയോട് കുപിതനായിപ്പറഞ്ഞു - "നിങ്ങൾ ആരാണ് ? ചുടലപ്പണവും കൊള്ളിപ്പുടവയും അരിയും തരാതെ ഇവിടെ ആർക്കും ശവം ദഹിപ്പിക്കുവാൻ പാടില്ല . ആദ്യം അതു തരിക . പിന്നെ തീ കത്തിക്കാം . ചന്ദ്ര-(കരഞ്ഞുംകൊണ്ട്) ഞാൻ അനാഥയായ ഒരു സ്ത്രിയാണേ! എന്റെ ഏകപുത്രൻ വിഷംതീണ്ടി മൃതിപ്പെട്ടുപോയി. ഞാൻ ഈ ദിക്കുകാരിയല്ലായ്കയാൽ ഇവിടുത്തെ സമ്പ്രദായം അറിവില്ല. ദേഷ്യപ്പെടരുത്. ഹരി -- അതുകൊണ്ടു തരക്കേടൊന്നുമില്ല. അവകാശങ്ങൾ തന്നാൽ ശവം ദഹിപ്പിക്കാം.

ചന്ദ്ര-- എന്റെ കയ്യിൽ യാതൊന്നുമില്ല. ഞാൻ ഒരു ബ്രാഹ്മണഗൃഹത്തിൽ വേലക്കാരിയാണ്. വല്ലതും വകയുണ്ടെങ്കിൽ യാതൊരു തുണയും കൂടാതെ ഈ ഇരുട്ടത്ത് ഞാൻ തന്നെ ഇതിന്നു വരുമോ? ദയ ചെയ്ത് ഇതു സംസ്കരിക്കാനനുവദിക്കണം.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Harishchandran_1925.pdf/99&oldid=160669" എന്ന താളിൽനിന്ന് ശേഖരിച്ചത്