താൾ:Harishchandran 1925.pdf/98

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

എഴാമദ്ധ്യായം 91

അയ്യോ! കഠിനമടിമയായും തീർന്നു പൊയ്യല്ലൊരുപൈതലുള്ളതുംനഷ്ടമായ് എന്നെനീസംസ്കരിക്കേണ്ടവനല്ലയോ നന്നു തത്ഭാരവുമെന്നിലോചേർത്തു നീ പത്തുമാസംചുമന്നത്തലേറെപ്പെട്ടു പെറെറാരെന്നെത്യജിച്ചെങ്ങുപോയോമനേ

ഇങ്ങിനെവളരെവിലപിച്ചതിന്നുശേഷം "എന്റെകർമ്മം ആർ തടുക്കുന്നു!ഏതായാലും ഇവനെ ശ്മശാനത്തിൽ കൊണ്ടുചെന്നു സംസ്കരിക്കുക തന്നെഎന്നുറച്ച് പുത്രന്റെ മൃതദേഹവും കല്ലും മുളളും നിറഞ വഴിയിൽക്കൂടെ പോയി ഭയങ്കരമായ ചുടലക്കളത്തിലേക്ക് തിരിച്ചു. ബ്രാഹ്മണന്റെ ഗൃഹത്തിൽനിന്നു പോയതിൽ പിന്നെ ഈശ്വരനല്ലാതെ യാതൊരു പ്രാണിയും ചന്ദ്രമതിക്കു തുണയുണ്ടായിട്ടില്ല. കണ്ണിൽ കുത്തിയാലറിയാത്ത കൂരിരുട്ടത്ത് കയ്യിൽ കുമാരന്റെ ശവവുമെടുത്ത് ശ്മശാനത്തിലേക്കു തിരിച്ച ചന്ദ്രമതി, ഭുതപ്രേതപിശാചങ്ങളുടെ സഞ്ചാരത്തെയും പ്രകൃതിയുടെ ക്രൂരതയേയും ദയപ്പെടാതെ,ശവങ്ങളുടെ ദുർഗ്ഗന്ധംകൊണ്ടും ചണ്ഡാലന്മാരുടെ വികൃതശബ്ദങ്ങളെ ക്കൊണ്ടും കത്തിക്കനലായിക്കിടക്കുന്ന തീയ്യുകൊണ്ടും ശ്മശാനസ്ഥലത്തെ അറിഞ്ഞ് ഒരുവിധം അവിടെചെന്നുചേ൪ന്നു. അവിടെയുളള ചുടലകളിൽ കാണപ്പെട്ട വിറകുകളുടെ നഷ്ടശിഷ്ടൾ പെറുക്കിക്കൂട്ടി അതു കൊണ്ടൊരു ചെറിയ ചിത നിർമ്മിച്ച് അതിന്മേൽ കുട്ടി










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Harishchandran_1925.pdf/98&oldid=160668" എന്ന താളിൽനിന്ന് ശേഖരിച്ചത്