താൾ:Harishchandran 1925.pdf/97

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

90 ഹരിശ്ച​​​ന്ദ്രൻ ചന്ദ്ര - (നെടുവീർപ്പിട്ട്)ഞാനിവിടുത്തെ അടിമയാണെങ്കിലും എന്റെ കുട്ടി മരിച്ചുപോയതായി കോട്ടൽ ശവമെങ്കിലും ഒന്നു കാണ്മാൻ ഈ പെറ്റ തളളയ്ക്ക് തോന്നാതിരിക്കുമോ? ഞാൻ പോയി ശവം മറവു ചെയ്ത് നേരം പുലരുന്നതിന്നു മുമ്പെ വരാം. ഇവിടെ പണിയൊന്നും ബാക്കിയില്ല. പോകാനനുവാദം തരണം. ഇങ്ങിനെ ചന്ദ്രമതി വളരെ താണപേക്ഷിച്ചപ്പോൾ ബ്രാഹ്മണൻ സൂർയ്യോദയത്തിന്നു വരാമെന്നുറപ്പുണ്ടെങ്കിൽ പൊയ്ക്കൊ ? നാളെ ഇവിടെ ഒട്ടേറെ പണികളുണ്ട് . ഒരുനിമിഷം വൈകിപ്പോകരുത്, കിട്ട്വോ" എന്ന്'കഷ്ടിച്ച് പോകാനനുവദിച്ചു. പിന്നെ ചന്ദ്രമതിയുടെ വ്യസനത്തോടുകൂടിയ പോക്കിനെ വിവരിക്കുവാൻ ആരെക്കൊണ്ടും ആവില്ല. ധാരയായി ഒഴുകുന്ന കണ്ണുനീരാൽ ദേഹം നനഞ്ഞും, തലമുടി കെട്ടഴിഞ്ഞും, വഴിക്കു് കാൽ വഴുതിവീണും, പിടഞ്ഞെഴുനേററും, അയ്യോ ഉണ്ണി എന്നു നിലവിളിച്ചും ആ കുട്ടികൾ പറഞ്ഞ ആൽവൃക്ഷത്തിന്റെ അടുത്തു ചെന്നു കുമാരന്റെ മൃതശരീരം കണ്ടു. കണ്ട ഉടനെ മോഹലാസ്യപ്പെട്ടു നിലത്തു വീണു. കുറെ കഴിഞ്ഞ് എഴുനേറ്റ് മൃതശരീരത്തെ മടിയിൽ വെച്ച് വിലാപം തുടങ്ങി_

"അയ്യോ! നശിച്ചു ഹാരാജ്യവുംദ്രവ്യവും

അയ്യോ! പ്രിയതമൻതാനും പിരിഞ്ഞുപോയ്










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Harishchandran_1925.pdf/97&oldid=160667" എന്ന താളിൽനിന്ന് ശേഖരിച്ചത്