താൾ:Harishchandran 1925.pdf/100

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഏഴാമദ്ധ്യായം 98 ഹരി - ( ദയയോടെ) അമ്മേ, ഞാനെന്തു ചെയ്യട്ടെ. ചുടലപ്പണവും കൊള്ളിപ്പുടവയും ചുടലമൂപ്പനുള്ളതാണ്. അത് അങ്ങോട്ടു കൊടുത്തയക്കണം അതു കൂടാതെ ദഹിപ്പിക്കുവാൻ നിവൃത്തിയില്ല അരി എനിക്കു ഭക്ഷണത്തിനുള്ളതാകയാൽ നിങ്ങളുടെ കഷ്ടാവസ്ഥയറിഞ്ഞ് അതു ഞാൻ വിട്ടുതരാം ചന്ദ്ര-അങ്ങിനെ പറയരുതേ! ഈശ്വരൻകൂടി തുണയില്ലാത്ത ഈ അനാഥയുടെ പേരിൽ ദയ തോന്നണേ!

ഈ അവസരത്തിൽ ഹരിശ്ചന്ദ്രൻ ഒരു ചൂട്ടു കുളുത്തി ആ സ്ത്രീയുടെ മുഖത്തു നോക്കി അവർ അന്യന്മാരുടെ അടിമയായിതീർന്നതോടുകൂടി മുഖത്തന്റെ നിറവും ആകൃതിയും വ്യത്യസപ്പെട്ടിരുന്നതുകൊണ്ട് അന്യോന്യം ആളെ മനസ്സിലായില്ല. ചൂട്ടു രണ്ടുമൂന്നു പ്രാവശ്യം മിന്നി അതിന്റെ വെളിച്ചത്തിൽ ആ സ്ത്രീയുടെ ദേഹം സൂക്ഷിച്ചുനോക്കി ഹരിശ്ചന്ദ്രൻ പിന്നേയും പറഞ്ഞു......"നിങ്ങൾ നല്ല സൂത്രക്കാരിയാണ്. കയ്യിൽ ഒന്നുമില്ലെന്ന് പറഞ്ഞതു കളവാണ്. നിങ്ങളുടെ കഴുത്തിൽ ഒരു താലിയല്ലേ കിടക്കുന്നത്. അതു ഒളിച്ചുവെച്ച് എന്നെ തോൽപിക്കാൻ ശ്രമിക്കയാണല്ലേ? അതു പാടില്ല. പണവും വസ്ത്രവും ഇല്ലെങ്കിൽ അതിനു പകരം ആ താലി തന്നേക്കിൻ."ചുടലക്കാരൻ പറഞ്ഞ ഈ വാക്കുകൾ കേട്ടപ്പോൾ സ്ത്രീ മോഹാലസ്യപ്പെട്ടു ഭൂമിയിൽ വീണു. മോഹം തെളിഞ്ഞതിന്നുശേഷം വിലാപം തുടങ്ങി










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Harishchandran_1925.pdf/100&oldid=160601" എന്ന താളിൽനിന്ന് ശേഖരിച്ചത്