നുരൂപന്മാരായ ഈ ഭാര്യാപുത്രന്മാരോടും സത്യകീൎത്തി എന്ന മന്ത്രിയോടും കൂടി ഹരിശ്ചന്ദ്രൻ രാജ്യപരിപാലനം ചെയ്തു വന്നു.
ഭാരതഖണ്ഡത്തിൽ പ്രാചീനകാലത്തുണ്ടായിരുന്ന രാജാക്കന്മാർ സാധാരണയായി സത്യധർമ്മാദികളിൽ എറ്റവും കേൾവിപ്പെട്ടവരായിരുന്നു. എന്നാൽ ഹരിശ്ചന്ദ്രന്റെ പേർ ആവക ഗുണങ്ങൾക്കു പ്രത്യേകം ഉദാഹരിക്കാവുന്നതാണ്. സത്യവാന്മാരിൽ വെച്ച് അഗ്രേസരനായ ഹരിശ്ചന്ദ്രൻ സത്യത്തിന്നു ഒരുമാതൃകാപുരുഷനായിരുന്നു.
"സത്യസന്ധത്വമെന്നുള്ള സാധുകർമ്മസ്ഥിതിമുലം സത്തുക്കൾക്കൊക്കവേസൗഖ്യം വരുത്തിശ്രീഹരിശ്ചന്ദ്രൻ"
എന്ന് ഒരു കവി പറഞ്ഞിട്ടുള്ളതിൽ ഒട്ടും അതിശയോക്തിയില്ല. ഹരിശ്ചന്ദ്രന്റെ പവിത്രമായ ചരിത്രം നമ്മുടെ കാവ്യനാടകാദിയായ സാഹിത്യത്തിലും വേദവ്യാസപ്രണീതമായ പുരാണത്തിലും മാത്രമല്ല, വേദത്തിൽകൂടിയും വൎണ്ണിക്കപ്പെട്ടിട്ടുണ്ട്.
വൎണ്ണാശ്രമധർമ്മങ്ങളിൽ വളരെ നിഷ്ഠയുള്ള ഹരിശ്ചന്ദ്രൻ നാടുവാണിരുന്ന കാലത്തു ജനങ്ങൾക്കു ദാരിദ്രം രോഗം, അകാലമരണം മുതലായ അനൎത്ഥങ്ങൾഉണ്ടായിരുന്നില്ല. എന്നല്ല, അദ്ദേഹത്തിന്റെ ഭരണഗുണം നിമിത്തം,

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.