താൾ:Harishchandran 1925.pdf/10

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

10_3


ഒന്നാമദ്ധ്യായം

"കപടമില്ലാകലഹമില്ലാ കലുഷമതികളെങ്ങുമില്ലാ വികടരില്ലാവിശഠരില്ലാ വികൃതിനികൃതിവിധമതില്ലാ അധനനില്ലാഅധമനില്ലാ അധികനോടുകലഹമില്ലാ ആധിയില്ലാവ്യാധിയില്ലാ അരസവിരസഭയമതില്ലാ" ദേവസഭ

    ഇങ്ങനെ  ഹരിശ്ചന്ദ്രൻ ധർമ്മനിഷ്ഠയോടെ രാജ്യം

വാഴുന്ന കാലത്തു, ഒരു ദിവസം മഹാനുഭാവന്മാരായ വസിഷ്ഠൻ,വിശ്വാ‌മിത്രൻ എന്ന രണ്ടു മഹർഷിശ്രേഷ്ഠ ന്മാർ സ്വർഗലോകചക്രവർത്തിയായ ദേവേന്ദ്രന്റെ സുധ ർമ്മ എന്ന സഭയിൽ ചെല്ലുകയുണ്ടായി.

    ഇന്ദ്രാദിദേവൻമാർക്ക് പുറമേ, സൂര്യൻ, ചന്ദ്രൻ, അ

ഷ്ടവസുക്കൾ അശ്വിനീദേവന്മാർ, സിദ്ധൻമാർ സാദ്ധ്യൻമാർ വിദ്യാധരൻമാർ കിന്നരന്മാർ എന്നിവരും വൃ ദ്ധന്മാരും വിശിഷ്ടന്മാരുമായ അനേകം മഹർഷിമാരും ആ സഭയിൽ സന്നിഹിതന്മാരായിരുന്നു. ഈ സഭ യിൽ വച്ച് പല കാര്യങ്ങളേപ്പറ്റിയും സംഭാഷണമു ണ്ടായ കൂട്ടത്തിൽ ഭൂമിയിലെ പ്രജകളായ മനുഷ്യരുടെ യോഗക്ഷേമങ്ങളെപ്പറ്റിയും പ്രസംഗം ഉണ്ടായി. അ

പ്പോൾ ദേവേന്ദ്രൻ ചോദിച്ചു;-"ഹേ മഹാശയന്മാരാ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Harishchandran_1925.pdf/10&oldid=160600" എന്ന താളിൽനിന്ന് ശേഖരിച്ചത്