താൾ:Harishchandran 1925.pdf/11

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

11_ 4 ഹരിശ്ചന്ദ്രൻ

യ മുനിപുഗവന്മാരേ, ഇന്നു ഭവാന്മാരുടെ ദർശനം കൊണ്ട് ഞാൻ ഏറ്റവും കൃതാർത്ഥനായി ഭവാദൃശന്മാരായ മഹാന്മാരുടെ ദർശനം ഭാഗ്യംകൊണ്ട് മാത്രമേ സുലഭമാകയുള്ളൂ.ഇന്നത്തെ മഹാഭാഗ്യത്തിൽ ഞാൻ തന്നത്താൻ അഭിമാനിക്കുന്നുണ്ട്. എന്നാൽ ത്രിലോകചാരികളും ത്രികാലവേദികളുമായ ഭവാന്മാരോട് എനിക്കൊരു സംശയം ചോദിക്കാനുണ്ട്. അത് മറ്റൊന്നുമല്ല. ഭൂലോകത്തിൽ ഇപ്പോഴുള്ള വിവരം ഒന്നും അറിയുന്നില്ല. ഹിംസ, അസത്യം, ചതി മുതലായ അധർമങ്ങൾക്കു വശംവദനാകാതേയുള്ളവനും വേദശാസ്ത്രാദിനിപുണനും, കീർത്തിമാനുമായി ശാസ്ത്രോക്തപ്രകാരം രാജ്യഭാരം നടത്തുന്ന ഏത് രാജാവാണ് ഇപ്പോൾ ഭൂമിയിലുള്ളത്? ഇതാണ് എന്റെ സംശയം.. ഈ സംശയം തീർത്തുതരുവാൻ ഭവാന്മാരോടു അപേക്ഷിച്ചു കൊള്ളുന്നു."

ഇപ്രകാരമുള്ള ദേവേന്ദ്രന്റെ ചോദ്യത്തിന്നു വസിഷ്ഠ മഹർഷിമറുപടി പറഞ്ഞു:-" ഹേ സ്വർലോക പാലകനായ ഇന്ദ്രാ, അങ്ങുന്നു പറഞ്ഞതുപോലെയുള്ള ഗുണങ്ങളോടുകൂടിയ ഒരു രാജാവ് ഇപ്പോൾ ഭൂലോകത്തിൽ രാജ്യം വാഴുന്നുണ്ട്. അതു സൂര്യവംശാലങ്കാരഭൂതനും അയോദ്ധ്യാധിപതിയുമായ ഹരിശ്ചന്ദ്രനാകുന്നു. സതീരത്നമായ ചന്ദ്രമതിയെ ധർമ്മപത്നിയാക്കി ധർമ്മനിഷ്ഠയോടെ രാജ്യം പരിപാലിക്കുന്ന ഹരിശ്ചന്ദ്രൻ ഏറ്റവും ബുദ്ധിമാനും ശാസ്ത്രജ്ഞനും വേദപാര










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Harishchandran_1925.pdf/11&oldid=160611" എന്ന താളിൽനിന്ന് ശേഖരിച്ചത്