താൾ:Harishchandran 1925.pdf/12

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

12_5 ഒന്നാമദ്ധ്യായം ഗനും കീർത്തിമാനും സത്യവാന്മാരിൽവെച്ച് അഗ്രേസരനുമാകുന്നു. സർവ്വഗുണങ്ങളും തികഞ്ഞ ഹരിശ്ചന്ദ്രനോടു സമനായി മറ്റൊരാളില്ല. ഹരിശ്ചന്ദ്രന്റെ ഭരണഗുണംകൊണ്ട് അദ്ദേഹത്തിന്റെ പ്രജകൾ ധർമ്മത്തിൽനിന്നു ലേശംപോലും തെറ്റിനടക്കുന്നില്ല. സമ്പത്ത്, വീര്യം മുതലായവ മൂലം ഗർവ്വിക്കുന്ന ആളുകൾ ഇപ്പോൾ ഭൂമിയിലില്ല. അതുകൊണ്ടു കലഹവും യുദ്ധവും എവിടെയും ഉണ്ടാകുന്നില്ല. ആകയാൽ യുദ്ധത്തിൽ ദേഹത്യാഗം ചെയ്ത് വീരസ്വർഗ്ഗം നേടുവാൻ ആർക്കും ഇടയാകുന്നില്ല. അതുകൊണ്ടായിക്കാം, പക്ഷെ, അങ്ങക്കു ഭൂമിയിലെ വാർത്തകൾ അറിവാൻ സാധിക്കാത്തത്.

വസിഷ്ഠനും വിശ്വാമിത്രനും തമ്മിൽ വാദം

വസിഷ്ഠന്റെ മറുപടി കേട്ടപ്പോൾ സഭാവാസികളെല്ലാം സന്തോഷിച്ചു. എന്നാൽ അവിടെ കൂടിയിരുന്ന ഒരാൾക്കു ഈ വാക്കു ഒട്ടും രസിച്ചില്ല. അതു ഗാഥിപുത്രനായ വിശ്വമിത്രനായിരുന്നു. ജന്മനാ ക്ഷത്രിയനാണെങ്കിലും കർമ്മംകൊണ്ടു ബ്രാഹ്മണനായിത്തീർന്ന് അനിതരസാധാരണമായ തപസ്സിന്റെ പ്രഭാവംകൊണ്ട് ലോകോത്തരങ്ങളായ അനവധി കാര്യങ്ങൾ സാധിച്ചിട്ടുള്ള വിശ്വാമിത്രന്നു തപസ്സുമൂലം വസിഷ്ഠമഹർഷിയോടു വലുതായ മത്സരമുണ്ടായിരുന്നു. ഇതുകൂടാതെ, ഹരിശ്ചന്ദ്രൻ ശൂനശ്ശേഫനെന്ന കുട്ടിയുടെ കാര്യത്തിൽ തന്റെ ഉപദേശത്തെ സ്വീകരിക്കാതിരുന്ന ആ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Harishchandran_1925.pdf/12&oldid=160622" എന്ന താളിൽനിന്ന് ശേഖരിച്ചത്