താൾ:Harishchandran 1925.pdf/13

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

13_6 ഹരിശ്ചന്ദ്രൻ

ളാകയാൽ അദ്ദേഹത്തോടും വിശ്വാമിത്രന്നു വിരോധമുണ്ടായിരുന്നു. വസിഷ്ഠൻ വിചാരിക്കുന്നതിന്നും പറയുന്നതിന്നും എതിരായിട്ടല്ലാതെ വിശ്വാമിത്രൻ ഒരു കാര്യത്തിലും വിചാരിക്കയോ പറകയോ ചെയ്കയില്ല. തപസ്സുകൊണ്ടു എന്തു കാര്യവും സാധിക്കാമെന്നുള്ള ഗർവ്വം നിമിത്തം വിശ്വാത്രൻ വസിഷ്ഠനെ ലേശം പോലും കൂട്ടാക്കുകയുമില്ല. വാക്കാണെങ്കിൽ ഇല്ലാത്തതുണ്ടാക്കുവാനും ഉള്ളതു ഇല്ലാതാക്കാനും തക്ക ശക്തിയുള്ളതുമാണ്. താൻ പിടിച്ച കാര്യത്തിലുള്ള വാശിയും അതു സാധിക്കുന്നതിൽ എതിരായിട്ടുവരുടെ നേരേയുള്ള ശുണ്ഠിയും വിശ്വാമിത്രന്റെ സ്വഭാവത്തിൽ പ്രത്യേകം പറയേണ്ട രണ്ടു സംഗതികളാകുന്നു. ഇങ്ങനെയെല്ലാമിരിക്കുന്ന വിശ്വാമിത്രൻ വസിഷ്ഠന്റെ വാക്കുകേട്ടപ്പോൾ വല്ലാതെ കോപിച്ചുവശായി. കണ്ണുചുവത്തി, പല്ലുകടിച്ച് പുരികം വളച്ച് ,കാണുന്നവർക്കു ഭയംതോന്നിക്കുന്ന ആകൃതിയോടുകൂടിച്ചമഞ്ഞ വിശ്വാമിത്രൻ പരുഷസ്വരത്തിൽ ഇങ്ങിനെ പറഞ്ഞു,:--"കൊള്ളാം! വസിഷ്ഠന്റെ ശിഷ്യവാത്സല്യം പ്രശംസനീയം തന്നെ! സൂര്യവംശത്തിലെ കുലഗുരുവായ വസിഷ്ഠൻ ഇത്രയല്ല, ഇതിലപ്പുറവും പറയുവാൻ കടപ്പെട്ടവനാണ്. എന്നാൽ ഹരിശ്ചന്ദ്രനെപ്പറ്റി ഇദ്ദേഹം പറഞ്ഞതിൽ തെല്ലും പരമാർത്ഥമില്ല. ഹരിശ്ചന്ദ്രനെ സാധാരണക്കാരനയ ഒരു രാജാവെന്നല്ലാതെ അതിൽ കവിഞ്ഞ നിലയിൽ ഒരിക്കലും പറയുവാൻ പാടില്ല. സ്വാർത്ഥസിദ്ധി










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Harishchandran_1925.pdf/13&oldid=160625" എന്ന താളിൽനിന്ന് ശേഖരിച്ചത്