താൾ:Harishchandran 1925.pdf/14

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

14_7 ഒന്നാമദ്ധ്യായം ക്കു വേണ്ടി അസത്യവും വഞ്ചനയും പ്രവർത്തിക്കുന്നതു ഭൂമിയിലുള്ള എല്ലാ രാജാക്കന്മാരുടെയും ഇടയിൽ പതിവാണ്. വാസ്തവവിരുദ്ധങ്ങളായ വസ്തുക്കളെ അവർ 'രാജനീതി ' എന്ന കവചംകൊണ്ടു മൂടുന്നു .ശാസ്ത്രപ്രകാരം അധർമ്മമായിട്ടുള്ള അനേകകാര്യങ്ങൾ അവരുടെ രാജനീതിയനുസരിച്ച് ധർമ്മമായി ഗണിക്കപ്പടുന്നു. രാജാക്കന്മാർക്കു പരക്കെയുള്ള ഈവക ഹരിശ്ചന്ദ്രന്നും ഉണ്ട്. മറ്റുള്ളവരോട് താരതമ്യപ്പെടുത്തിയാൽ ഈവക ദോഷങ്ങളെ തീരെ മറച്ചുവച്ച് ഈ മഹാസഭയിൽ നിർലജ്ജം പ്രസംഗിക്കുവാൻ വസിഷ്ഠൻ ധൈര്യപ്പെട്ടതിൽ ആശ്ചര്യമാണ് എനിക്കു തോന്നുന്നത്." വസിഷ്ടൻ__ശാന്തം പാപം !ഇനിയൊന്നും കേൾക്കേണ്ടതില്ല. "സത്യാന്നാസ്തിപരോധർമ" എന്നു വിശ്വസിച്ചും ആ ധർമം ലേശം

പോലും തെറ്റിക്കാതെ പ്രവർത്തിച്ചും വരുന്ന ധാർമ്മികശിരോമണിയായ ഹരിശ്ചന്ദ്രനിൽ വൃഥാ ദോഷം ആരോപിച്ച വിശ്വാമിത്രനെപ്പറ്റി ആശ്ചര്യത്തേക്കാളധികം വ്യസനമാണ് എനിക്കു തോന്നുന്നത്. ഹരിശ്ചന്ദ്രൻ സത്യസന്ധന്മാരിൽ വച്ച് അഗ്രേസരനാണെന്നുള്ളതിലേക്കു ആദിത്യചന്ദ്രാദികളായവർ തന്നെ സാക്ഷികളാണ്. ഭയം, ആപത്ത് മുതലായവ സംഭവിക്കുമ്പോഴും നേരം










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Harishchandran_1925.pdf/14&oldid=160626" എന്ന താളിൽനിന്ന് ശേഖരിച്ചത്