താൾ:Harishchandran 1925.pdf/8

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

8

ഹരിശ്ചന്ദ്രൻ ഒന്നാമദ്ധ്യായം ഹരിശ്ചന്ദ്രന്റെ രാജ്യഭരണം

   പണ്ട് ത്രേതായുഗത്തിൽ, പരിശുദ്ധവും സുപ്രസി

ദ്ധവുമായ സൂര്യവംശത്തിൽ, ത്രിശങ്കു മഹാരാജാവി ന്റെ പുത്രനായി, ഹരിശ്ചന്ദ്രൻ എന്നൊരു രാജർഷിയു ണ്ടായി.അദ്ദേഹം കോസലരാജ്യത്തിലെ ചരിത്രപ്ര സിദ്ധമായ അയോദ്ധ്യനഗരത്തിൽ വാണുകൊണ്ട് രാ ജ്യപരിപാലനം നടത്തി. അദ്ദേഹം മഗധരാജപുത്രി യായ ചന്ദ്രമതി* എന്ന് പേരായ സ്ത്രീരത്നത്തെയാ ണ് വിവാഹം ചെയ്തത്. ഈ സുശീലയ്ക്ക് പാർവ്വതിപ രമേശ്വരന്മാരുടെ വരംകൊ​​ണ്ട് ചില അത്ഭുതശക്തി കൾ സിദ്ധിച്ചിരുന്നു. ചന്ദ്രമതി പാകംചെയ്യുന്ന ഭ ക്ഷ്യപേയാദികൾ അമൃതസമമായിരിക്കുമെന്നും, അവ ളുടെ കണ്ഠത്തിൽ അണിഞ്ഞിട്ടുള്ള "മംഗല്യസൂത്രം", ഭർത്താവൊഴികെ മറ്റാർക്കും കാണ്മാൻ സാധിക്കയില്ലെ ന്നുമായിരുന്നു പ്രധാനമായിട്ടുള്ള വരശക്തികൾ. ഇ ങ്ങനെയുള്ള ഉത്തമമഹിഷിയിൽ ഹരിശ്ചന്ദ്രന്നു ലോ ഹിതാക്ഷൻ എന്നു പേരായ ഒരു പുത്രനുണ്ടായി അ .................................

                *ഹരിശ്ചന്ദ്രന്റെ ഭാര്യക്കു 'ശൈന്യ' എന്നും പുത്രന്നു ലോ

ഹിതാശ്വൻ എന്നും പേരുണ്ട് . ഈ പേരാണ് മാർക്കേണ്ഡേയപുരാ

ണത്തിൽ കാണുന്നത്.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Harishchandran_1925.pdf/8&oldid=160665" എന്ന താളിൽനിന്ന് ശേഖരിച്ചത്