താൾ:Harishchandran 1925.pdf/43

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഹരിശ്ചന്ദ്രൻ

43 36 ഹാരാജാവു തിരുമനസ്സുകൊണ്ടു മനസ്സിരുത്തി കേൾക്കണം. ഈ സ്വപ്നത്തിന്റെ ഫലം ഞാൻ പറയാം. അവിടുന്നു സ്വപ്നത്തിൽ കണ്ട അഞ്ചു സ്ത്രീകൾ അവിടുത്തെപഞ്ചശക്തികളാണ്. അവിടുന്നു താപസന്നു നൽകിയ സ്ത്രീ ക്രിയാശക്തിയായ ദ്രവ്യമാണ്. സ്വമനസ്സാലെ പുറപ്പെട്ടുപോയി മഹർഷിയോടുചേർന്നവൾ ക്രിയാശക്തിയുടെതന്നെ വകഭേദമായ രാജലക്ഷ്മിയത്രേ. ആഹാരവിഹീനയായി പോയവൾ പ്രാണാദിവായുക്കളുടെ ശക്തിയാണ്. അത് അവിടുത്തേക്ക് ഈ കഷ്ടപ്പാടുകളെല്ലാം അനുഭവമായതിനെ കാണിക്കുന്നു. അന്ധയായിതീർന്നവൾ ജ്ഞാനശക്തിയും, അവിടുത്തെ കൂടെതന്നെ പിരിയാതേകണ്ടിരിക്കുന്നവൾ വിവേകശക്തിയുമാകുന്നു. ഈ സ്വപ്നം അവിടുത്തയ്ക്കു രാജ്യപരിത്യാഗം മുതലായ ആപത്തുകൾ അടുത്തിരിക്കുന്നതായി കാണിക്കുന്നു. ഇതിനെല്ലാം ഹേതു വിശ്വാമിത്രന്റെ കപടതന്ത്രങ്ങളാണ്."

മന്ത്രിസത്തമൻ ഇങ്ങിനെ ഉണർത്തിച്ചപ്പോൾ കേട്ടവരെല്ലാം വ്യസനിച്ചു കണ്ണുനീർ പൊഴിച്ചു. ഹരിശ്ചന്ദ്രൻ " എന്തുതന്നെ വന്നാലും ഞാൻ ധർമ്മത്തെ വിടുകയില്ല. വരുന്നതുവരട്ടെ" എന്നു സമാധാനിക്കുകയും ചെയ്തു.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Harishchandran_1925.pdf/43&oldid=160658" എന്ന താളിൽനിന്ന് ശേഖരിച്ചത്