താൾ:Harishchandran 1925.pdf/42

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

42 35 മൂന്നാമദ്ധ്യായം സ്വപ്നദർശനംകൊണ്ടു ഭയപ്പെട്ട് ഞെട്ടിയുണർന്ന ഹരിശ്ചന്ദ്രൻ പ്രഭാതത്തിൽ മന്ത്രിമാരെ ആളയച്ചുവരുത്തി ഇങ്ങിനെപറഞ്ഞു:-

"ആര്യന്മാരെ, ഞാൻ ഭയങ്കരമായ ഒരു സ്വപ്നം കണ്ടു. അതിങ്ങിനെയാണ് - എന്റെ പിതാവ് ഉടലോടുകൂടി സ്വർഗ്ഗത്തിൽ പോയി. അപ്പോൾ അദ്ദേഹത്തെ ദേവന്മാർഅവിടെനിന്നു തള്ളി. അദ്ദേഹം അവിടെനിന്നു കീഴ്പ്പോട്ടു പതിച്ച് നക്ഷത്രമണ്ഡലത്തിൽ തങ്ങിനിൽപ്പായി. അനന്തരം ഞാൻ തലയിൽ പുഷ്പം ചൂടിയ അഞ്ചു സുന്ദരിമാരോടുകൂമി സുഖമായി വസിച്ചു. ആ സുന്ദരിമാരിൽ ഒരുവളെ ഞാൻ ഒരു താപസന്നു സ്വമനസ്സാലെ നൽകി. മറ്റൊരുവൾ‌ സ്വേച്ഛപ്രകാരം ഒരു മഹർഷിയുടെ അടുക്കലേക്ക്പോയി. വേറെയൊരുവൾ നിരാഹാരയായി എങ്ങോട്ടോ പോയ്ക്കളഞ്ഞു. ഇനിയൊരുവൾ അന്ധയായിട്ടും പരിണമിച്ചു. ശേഷമുള്ള ഒരുവൾ മാത്രം എന്നെ ത്യജിക്കാതെ ഇഹപരലോകങ്ങളിൽ എനിക്കു ശ്രേയസ്സുണ്ടാക്കുവാനായി എന്റെ ഒരുമിച്ചുതന്നെ പാർക്കുകയും ചെയ്യുന്നു. ഇതാണ് ഞാൻ കണ്ട സ്വപ്നം. ഇതിന്റെ ഫലം എന്താണ്? എന്തെല്ലാം ആപത്തുകളാണ് ഇതുകൊണ്ടു വരാനിരിക്കുന്നതെന്നു വിചാരിച്ച ഞാൻ ഭയപ്പെടുന്നു എന്താണിനി വേണ്ടത് "മഹാരാജാവ് ഇങ്ങിനെ പറഞ്ഞപ്പോൾ മന്ത്രിസത്തമനായ സത്യകീർത്തി ഇങ്ങിനെ ഉണർത്തിച്ചു ;-"മ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Harishchandran_1925.pdf/42&oldid=160657" എന്ന താളിൽനിന്ന് ശേഖരിച്ചത്