താൾ:Harishchandran 1925.pdf/44

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

44 37 നാലാമദ്ധ്യായം ഹരിശ്ചന്ദ്രനും മോഹിനിമാരും മുന്നദ്ധ്യായത്തിൽ പറഞ്ഞപ്രകാരം ഹരിശ്ചന്ദ്രന്റെ ശരം കൊണ്ടു പാഞ്ഞുപോയ വരാഹവര്യൻ വിശ്വാമിത്രന്റെ മുമ്പിൽ എത്തിയപ്പോൾ അദ്ദേഹത്തിന്നുണ്ടായ കോപം ഇന്നപ്രകാരമെന്നു പറഞ്ഞാലാവില്ല: ക്രോധംകൊണ്ടു ആ മഹർഷിയുടെ കണ്ണുകൾ തീക്കട്ടപോലെ ചുവന്നു. ചുണ്ടുകൾ വിറച്ചു. പുരികങ്ങൾ വളഞ്ഞു. ഹൃദയം വല്ലാതെ കലങ്ങി. ഇച്ഛാഭംഗത്തേയും അമർഷത്തേയും തെളിയിക്കുന്ന ദീർഗ്ഘശ്വാസങ്ങൾ തെരുതെരെ പുറപ്പെടുകയും ചെയ്തു. ആ ദീർഗ്ഘശ്വാസങ്ങളിൽനിന്നു രണ്ടു മോഹിനികൾ ഉണ്ടായി. അവർ മഹർഷിയുടെക്രോധത്തിൽനിന്നുണ്ടായവരാകയാൽ ചണ്ഡാലികളായി ഭവിച്ചു. ലോകത്തിൽ മഹാന്മാരുടെ കോപത്തെ ചണ്ഡാലനായിട്ടാണു വിദ്വാന്മാർ പറയുന്നത്.

വിശ്വാമിത്രസൃഷ്ടികളും ചണ്ഡാലികളുമായ ഈ മോഹിനിമാർ ഏറ്റവും സുന്ദരികളായിരുന്നു. അവരുടെ സൌന്ദര്യം ഏവർക്കും അത്ഭുതം തോന്നിക്കത്തക്കതായിരുന്നു.അതിനെ വർണ്ണിക്കുവാൻ ഏറ്റവും സരസ്വതീപ്രസാദമുള്ള മഹാകവികൾക്കുകൂടി പ്രയാസമാണ്. ഒന്നു മാത്രം പറയാം. അവർ ചണ്ഡാലികളാണെങ്കിലും അവർക്കു ദേവസ്ത്രീകൾക്കുള്ളതുപോലെ ദേഹസൌന്ദ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Harishchandran_1925.pdf/44&oldid=160659" എന്ന താളിൽനിന്ന് ശേഖരിച്ചത്