താൾ:Harishchandran 1925.pdf/36

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

തട്ടിനിരത്തിക്കശപിശയാക്കി- ച്ചേട്ടകളിപ്പൊരരങ്ങായ്ത്തീർത്തും, പുല്ലുനിറഞ്ഞൊരിടങ്ങളിൽമേയും നല്ലൊരുപശുവൃന്ദത്തെക്കൊന്നും"

     ഹരിശ്ചന്ദ്രന്റെ പ്രജക്കൾക്ക് അസഹ്യമായ ആപത്തുകൾ വരുത്തി.

ഹരിശ്ചന്ദ്രന്റെ നായാട്ട്.

ഇങ്ങിനെ നാട്ടിലെല്ലായിടവും പല പല ആപത്തുകൾ, നേരിട്ടുതുടങ്ങിയപ്പോൾ നാട്ടുകാർ സംഘംചേർന്നു കോവിലകത്തുചെന്നു മഹാരാജാവിനോടു സങ്കടം ഉ​​ണർത്തിച്ചു. ഹരിശ്ചന്ദ്രൻ അവരുടെ സങ്കടം കേട്ടു മനസ്സലിഞ്ഞ് അവർക്കു രണ്ടുകൊല്ലത്തേയ്കുള്ള രാജഭോഗം ഇളവുചെയ്തുകൊടുക്കുകയും, നഷ്ടംവന്നതിന്റെ പരിഹാരത്തിന്നായി വസ്രം, ധനം മുതലായവ സമ്മാനിച്ചയയ്ക്കുകയും ചെയ്തു. പിന്നെ അദ്ദേഹം, തന്റെ രാജ്യത്ത് ഇത്തരത്തിലുള്ള അനർത്ഥങ്ങൾ ഇതേവരെഉണ്ടായിട്ടില്ലാത്ത സ്ഥിതിക്ക് ഇപ്പോൾ ഇങ്ങിനെ സംഭവിക്കുവാൻ കാരണം എന്താണെന്നും, ഇതിന്റെ പരിഹാരത്തിന്ന് എന്താണു ചെയ്യേണ്ടതെന്നും ആലോചിക്കുവാനായി മന്ത്രിസഭയുടെ ​​ഒരടിയന്തരയോഗം വിളിച്ചു കൂട്ടുകയുംചെയ്തു.മന്ത്രിമാരുടെ അഭിപ്രായം 'കാട്ടിൽ ഹിംസ്രജന്തുക്കൾ വല്ലാതെ വർദ്ധിച്ചിട്ടുണ്ട്. വനവാസികളായ വേടന്മാരെ വരുത്തി ഒരു വലിയ നായാട്ടിന്നേർപ്പാടു










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Harishchandran_1925.pdf/36&oldid=160650" എന്ന താളിൽനിന്ന് ശേഖരിച്ചത്