താൾ:Harishchandran 1925.pdf/37

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

37 30 ഹരിശ്ചന്ദ്രൻ

ചെയ്ത് കാട്ടുജന്തുക്കളെ ഒരുവട്ടം കൊന്നൊടുക്കുകയാണു വേണ്ടത്' എന്നായിരുന്നു. ഈ അഭി പ്രായമനുസസരിച്ച് മഹാരാജാവ് കാടന്മാരിൽ പ്രധാനികളായവരെ അടിയന്തരമായി ആളയച്ചുവരുത്തി ഇങ്ങിവെ അരുളി ചെയ്തു- "നമ്മുടെ പ്രിയപ്പെട്ട വേടപ്രമാണികളെ നിങ്ങളെല്ലാം നമുക്കു വേണ്ടപ്പെട്ടവരും നാം കല്പിച്ചുതന്നിട്ടുള്ള സ്ഥാനമാനങ്ങളെ വഹിച്ചു പോകുന്നവരുമാകുന്നു. നിങ്ങളുടെ കൃത്യശ്രദ്ധകൊണ്ട്, ഇതേവരെയും നമ്മുടെ വക അരണ്യപ്രദേശങ്ങൾ ശാന്തതയോടും സംതൃപ്തിയോടും കൂടിയാണ് കഴിഞ്ഞുപോന്നിട്ടുള്ളത്. അതുനിമിത്തമായി,കാട്ടുപ്രദേശങ്ങളിൽ വലിയ അന്വേഷണം നടത്തുകയോ നായാട്ടുചെയ്ത് മൃഗങ്ങളെ അമർത്തുകയോ ചെയ്യേണ്ടതായ ഭാരം നമുക്കു നേരിടാറില്ല. എന്നാൽ ഇയ്യിടയിലായി കാട്ടിൽനിന്നുള്ള ഉപദ്രവം ധാരാളമായി സംഭവിക്കുന്നുണ്ട്. കാട്ടുജന്തുക്കൾ നാട്ടുപുറങ്ങളിൽ ഇറങ്ങിവന്ന് പല അനർത്ഥങ്ങളും ഉണ്ടാക്കിത്തീർക്കുന്നു. കാട്ടിൽ ദുഷ്ടജന്തുക്കൾ തടിച്ചുകൂടിയതാണ് ഇതിനുകാരണം. അതുകൊണ്ട് നിങ്ങൾ ഒട്ടും താമസിക്കാതെ

വേണ്ടുന്നത്ര ആൾക്കാരെ കൂട്ടി ഒരു വമ്പിച്ച നായാട്ടിനു പുറപ്പെടണം.നിങ്ങളുടെ ഒരുക്കുമാനങ്ങൾ കഴിയുമ്പോഴേക്ക് നാമും സൈന്യസമേതം മൃഗയാർത്ഥമായി അവിടെവന്നുചേരുന്നതാണ്.' ഇങ്ങിനെ കല്പിച്ച്, മഹാരാജാവ് വേടപ്രമാണികൾക്കു പല വിലയേറിയ സമ്മാനങ്ങൾ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Harishchandran_1925.pdf/37&oldid=160651" എന്ന താളിൽനിന്ന് ശേഖരിച്ചത്