താൾ:Harishchandran 1925.pdf/35

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

35_28 ഹരിശ്ചന്ദ്രൻ "നരി, ഹരി കീരി,കരടി,കാട്ടാന ദുരിതജന്തുക്കളധികംപിന്നെയും" വിശ്വാമിത്രന്റെ മുമ്പിൽ നിറഞ്ഞു. ധാന്യങ്ങൾ വിളഞ്ഞു നില്ക്കുന്ന വയലുകളിലിറങ്ങി അവയെല്ലാം നശിപ്പിക്കുവാൻ വിരുതുള്ള പന്നികൾ,പശുക്കളേയും കന്നുകാലികളേയും പിടിച്ചു തിന്നുവാൻ ശക്തിയുള്ള വ്യാഘ്രങ്ങൾ പാന്ഥജനങ്ങളെ ആട്ടിപ്പിടിച്ച് കൊല്ലുന്ന കാട്ടാനകൾ, ഘോരപരാക്രമത്തോടു കൂടിയ കാട്ടുപോത്തുകൾ,പ്രാണാപഹാരികളായ ചെന്നായ്ക്കൾ,കടും കാകോളം വമിക്കുന്ന ഘോരസർപ്പങ്ങൾ,എന്നുവേണ്ട ആളുകളുടെ ജീവനും ധനത്തിനും നാശം വരുത്തുവാൻ ശക്തിയുള്ളവയായി എന്തെല്ലാം ജന്തുക്കളുണ്ടോഅവയെല്ലാം വിശ്വമിത്രനാൽ സൃഷ്ടിക്കപ്പെട്ടു.സൃഷ്ടികർത്താവായ മഹാമുനിയുടെ ആജ്ഞയെ കാത്തുംകൊണ്ട് അദ്ദേഹത്തിന്റെ മുമ്പിൽ പ്രത്യക്ഷീഭവിച്ച ആ ജന്തുക്കളെ വിശ്വാമിത്രൻ കോസല രാജ്യത്തെ നശിപ്പിക്കുവാനായി അയയ്ക്കുകയും അവ കല്പനപ്രകാരം അവിടെചെന്ന് അനേകവിധത്തിലുള്ള നാശങ്ങൾ വരുത്തുകയും ചെയ്തു വിശ്വാമിത്ര സൃഷ്ടികളായ ദുഷ്ടജന്തുക്കൾ, "ഭൂരിസമൃദ്ധികൃഷിക്കുവരുത്തിടു- മേരികൾതന്റെവരമ്പുപിളർത്തും, തെങ്ങുകവുങ്ങുകൾതിങ്ങിവിളങ്ങിന

ഭംഗികലർന്നൊരുതോട്ടമശേഷം










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Harishchandran_1925.pdf/35&oldid=160649" എന്ന താളിൽനിന്ന് ശേഖരിച്ചത്