താൾ:Harishchandran 1925.pdf/34

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

34_27 മൂന്നാമദ്ധ്യായം ന്തിരുവടി സൃഷ്ടിക്കാ നൊരുക്കമില്ലെങ്കിൽ ഞാൻ തന്നെ എനിക്കാവശ്യ മുള്ളതെല്ലാം തപസ്സു കൊണ്ട് സൃഷ്ടിക്കും .ഹരിശ്ചന്ദ്രന്റെ പിതാവായ ത്രിശങ്കുവിനെ സ്വർഗ്ഗത്തിൽ കയറ്റുവാനായി പുതിയതായ ഒരു സ്വർഗ്ഗം സൃഷ്ടിച്ച വിശ്വാമിത്രൻ ,ത്രശങ്കുവിന്റെ പുത്രനായ ഹരിശ്ചന്ദ്രനെ അധ:പതിപ്പിക്കുവാനായി അദ്ദേഹത്തിന്റെ നാട്ടിൽ ഒരു പുതിയ നരകംകൂടി സൃഷ്ടിക്കുവാൻ ശക്തനാണോ എന്ന് നോക്കട്ടെ .അങ്ങിനെ ചെയ്യുന്നതിൽ നിന്തിരുവടിക്ക് സുഖക്കേടു തോന്നരുതെന്നു അപേക്ഷയുണ്ട് "വിശ്വാമിത്രന്റെ ഈ ഗർവ്വവാക്കു ബ്രഹ്മാവിന്നും അല്പം കോപം ജനിപ്പിച്ചുവെങ്കിലും അദ്ദേഹം ഒന്നു പറയാതെ അവിടെ നിന്നു പോകയാണുണ്ടായത് വിശ്വാമിത്രസൃഷ്ടി അനന്തരം വിശ്വാമിത്രൻ വിണ്ടും ഘോരമായ തപസ്സു തുടങ്ങി."ഹത്യകൾ"എന്ന വിദ്യകളെ സ്വാധീനമാക്കി അവയുടെ പ്രഭാവത്താൽ ഹിംസ്രജന്തുക്കളെ സൃഷ്ടിക്കുവാനാണ് ഈ തപസ്സു ചെയ്തത്.അദ്ദേഹത്തിന്റെ ആവാഹനശക്തികൊണ്ട് സകല ഹത്യകളും അദ്ദേഹത്തിന്നു

സ്വാധീനമായിത്തുടങ്ങി .ആയതിന്നു വിഘ്നരാജനായ ഹേരംബൻ സഹായിക്കുകയും ചെയ്തു.ഇപ്രകാരം ഹത്യകളുടെ പ്രഭാവത്താൽ ,കരയിലും വെള്ളത്തിലും ആകാശത്തിലും സഞ്ചരിക്കാവുന്ന അസംഖ്യം ദുഷ്ടജന്തുക്കളെ അദ്ദേഹം സൃഷ്ടിച്ചു.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Harishchandran_1925.pdf/34&oldid=160648" എന്ന താളിൽനിന്ന് ശേഖരിച്ചത്