താൾ:Harishchandran 1925.pdf/33

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

33_26

                    			ഹരിശ്ചന്ദ്രൻ

ള്ളമുണ്ടായി,ആ രാജാവിന്റെ നാട്ടിൽ വനങ്ങളേയും വന്യമൃഗങ്ങളേയും സൃഷ്ടിച്ച് അദ്ദേഹത്തിന്റെ സർവധനങ്ങളേയും നശിപ്പിക്കണം.ഇതാണ് എനിക്കുവേണ്ട വരം "ഇതിന്നു ബ്രഹ്മാവ്,"നീ ഇത്ര വലിയ തപസ്വിയായിരുന്നിട്ടും നിന്റെ ഹൃദയത്തിൽ ഇത്രത്തോളം കന്മഷം തോന്നുന്നതു അത്യത്ഭുതം തന്നെ. സാധരണയായി എല്ലാവരും ഇഷ്ടലാഭത്തേയോ അനിഷ്ട പരിഹാരത്തേയോ ഉദ്ദേശിച്ചാണ് വരം ചോദിക്കാറുള്ളത് . അതു രണ്ടും ഇതുകൊണ്ട് നിനക്കുണ്ടാകാനില്ല . ധർമ്മിഷ്ഠനായ ഹരിശ്ചന്ദ്രന്റെ രാജ്യം നശിച്ചാൽ നിനക്ക് ഒരു സമ്പത്തും കിട്ടുകയില്ല ;അതുനശിക്കാഞ്ഞാൽ ഒരാപത്തും വരികയും ഇല്ല .ഹരിശ്ചന്ദ്രൻ നിന്റെ ശത്രു വല്ലല്ലോ. അതുകൊണ്ട് ഈ വരംതരുവാൻ പ്രയാസമാണ് "എന്നാണ് മറുപടി പറഞ്ഞത്. ബ്രഹ്മാവിന്റെ വാക്ക് വിശ്വാമിത്രന്നു അശേഷം രസിച്ചില്ല രൗദ്രസ്വഭാവനായ ആ മുനിക്കു കഠിനമായ കോപം തോന്നിയെങ്കിലും അതിനെ ഒരുവിധം ഉള്ളിൽ ഒതുക്കി അദ്ദേഹം ബ്രഹ്മാവിനോടു പറഞ്ഞു:_ "അങ്ങിനെയോ അരുളിച്ചെയ്യുന്നത് .തരക്കേടില്ല.വസിഷ്ഠൻ നിന്തിരുവടിയുടെ പുത്രനാണെന്നുള്ള കഥ ആലോചിക്കാതെ ഞാൻ അപേക്ഷിച്ചത് ക്ഷമിക്കണം. എന്നെസ്സംബന്ധിച്ചേടത്തോളം വേണ്ടതു

ഞൻ തന്നെ ചെയ്തു കൊള്ളാം .സൃഷ്ടി കർത്താവായ നി










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Harishchandran_1925.pdf/33&oldid=160647" എന്ന താളിൽനിന്ന് ശേഖരിച്ചത്