താൾ:Harishchandran 1925.pdf/32

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

32_25

                                     	  	മുന്നാമദ്ധ്യായം 

ത്തെയെല്ലാം വരുത്തി അവരോടു മഹർഷിയുടെ കാര്യം സാധിച്ചുവരുവാൻ കല്പിച്ചു.അപ്പോൾ അസംഖ്യം മൂഷികവർഗ്ഗങ്ങൾ പുറപ്പെട്ട് അയോദ്ധ്യാനഗരത്തിൽ ചെന്ന് വിശ്വാമിത്രൻ ധനം സൂക്ഷിച്ചിട്ടുള്ള സ്ഥലത്തു ഭൂമിയുടെ അടിയിൽ വലിയ തുരങ്കങ്ങൾ തുരന്നുണ്ടാക്കി ആ ധനമെല്ലാം അഗാധമായ പാതാളത്തിലേക്കു താഴ്ത്തിക്കളഞ്ഞ് തിരിയെ വന്നു.ഇപ്രകാരം തന്റെ"ഗണപക്കയ്യ്"കുറിക്കുകൊണ്ടതിൽ വിശ്വാമിത്രന്നു വളരെ സമാധാനവും സന്തോഷവുമുണ്ടായി

ബ്രപ്മാവിനെക്കുറിച്ചുള്ള തപസ്സ്.

അനന്തരം വിശ്വാമിത്രൻ ഹരിശ്ചന്ദ്രൻറ രാജ്യത്തെ ദ്രവ്യങ്ങൾ നശിപ്പിക്കുവാനുള്ള ശ്രമം ശക്തിയോടുകൂടി ആരംഭിച്ചു. അതിനു ബ്രഹ്മാവിനെക്കുറിച്ച് ഘോരമായ തപസ്സാണ് ചെയ്തത്.അദ്ദേഹത്തിന്റെ തപശ്ശക്തികൊണ്ട് ബ്രഹ്മാവ് വേഗത്തിൽ പ്രത്യക്ഷീഭവിച്ച് "വേണ്ടുന്ന വരത്തെവരിച്ചാലും" എന്നരുളിച്ചെയ്തു.വിശ്വാമിത്രൻ വിനീതനായി തന്റെ സ്ഥിതികളെല്ലാം ബ്രഹ്മാവിനോട് പറഞ്ഞ് ഇങ്ങിനെ അപേക്ഷിച്ചു ;_"ഹരിശ്ചന്ദ്രനെ ക്കൊണ്ട് അസത്യം പറയിക്കാമെന്നുള്ള എന്റെ ശപഥത്തെ നിന്ദിരുവടി എങ്ങിനെയെങ്കിലും സാധിപ്പിച്ചു തരണം.സർവസ്വവും നശിച്ചാലല്ലാതെ അദ്ദേഹം അസത്യവാക്കു പറയുകയില്ലെന്നു തീർച്ചയാണ്. അതുകൊണ്ട് നിന്തിരുവടിയുടെ തിരുവു 4*










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Harishchandran_1925.pdf/32&oldid=160646" എന്ന താളിൽനിന്ന് ശേഖരിച്ചത്