താൾ:Harishchandran 1925.pdf/31

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

31_24

                                                         ഹരിശ്ചന്ദ്രൻ
                                പ്രീതനായിരിക്കുന്നു.നിനക്ക് എന്താണഭീഷ്ടമെന്നു പറ‌ഞ്ഞാൽ ഞാനതു സാധിപ്പിച്ചുതരാം.

വിശ്വാ:_വിഘ്നഹന്താവായ ഗണേശ! നിന്തിരുപടി പ്രസന്നനായെങ്കിൽ ഞാൻ തുടങ്ങിയിട്ടുള്ള കാര്യം നിവിഘ്നമായിക്കലാശിക്കുവാൻ അനുഗ്രഹിക്കണം.സർവജ്ഞനായ ഭവാൻ എന്റെ തല്ക്കാലാവസ്ഥയും ഞാൻ തുടങ്ങിയിട്ടുള്ള കാര്യവും അറിഞ്ഞിരിക്കുമല്ലോ.ഹരിശ്ച്ന്ദ്രൻറ കൈവശം ഞാനേല്പിച്ചുപോന്നിട്ടുള്ള അവധിയില്ലാത്ത ധനം മുഴുവൻ മണ്ണിന്നടിൽ താണുപോകണം.അതിനു ഹേ ഭക്തവത്സലനായ മൂഷികവാഹനാ!ഭവാന്റെ ആജ്ഞയിൻ കിഴിലുള്ള മുഷികവർഗങ്ങളെ അയയ്ക്കയും വേണം ഗണപ:_അതു പാടില്ല ,യാതൊരപരാധവും ചെയ്യാത്തവനും ധർമ്മനിഷ്ടനുമായ ഹരിശ്ചന്ദ്രനെ ചതിക്കുവാനാണ് അങ്ങയുടെ ഉദ്യമം.അതിൽ ഞാൻ ഭാഗഭാക്കാവുന്നതു ഭൂഷണമല്ല.

ഇങ്ങിനെ ഗണപതിയുടെ പ്രതികൂലവാക്കു കേട്ടപ്പോൾ വിശ്വാമിത്രൻ വീണ്ടും'അദ്ദേഹത്തിന്റെ കാൽക്കൽ താണു കേണപേക്ഷിച്ചു.."എനിക്കുവേണ്ടി ഈ കാര്യം സാധിപ്പിച്ചുതന്നില്ലെങ്കിൽ ഞാൻ വലിയ കഷ്ടത്തിലാകും.ഭക്തവത്സലനായ ഭവാന്റെ ഈഭക്തൻ ഇതിനാലെ നശിച്ചുപോകും.അതു ഭ്രഷണമാണോ"എന്നുള്ള വിശ്വാമിത്രന്റെ വാക്കു കേട്ടപ്പോൾ ഗണപതി ദയാർദ്രഹൃദയനായിത്തിർന്ന്,മൂഷികവർഗ്ഗ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Harishchandran_1925.pdf/31&oldid=160645" എന്ന താളിൽനിന്ന് ശേഖരിച്ചത്