താൾ:Harishchandran 1925.pdf/30

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

30 മൂന്നാമദ്ധ്യായം

അനന്തരകൃത്യം

വിശ്വാമിത്രൻ ഹരിശ്ചന്ദ്രനോടു ദാനം വാങ്ങിപ്പോയതിന്നുശേഷം, പിന്നെവേണ്ടതെന്തെന്ന് ആലോചനതുടങ്ങി." ഒന്നാമത് അദ്ദേഹം എനിക്കുതന്ന ധനമെല്ലാം നശിപ്പിക്കണം; പിന്നെ അദ്ദേഹത്തിന്റെ രാജ്യത്തുള്ള ദ്രവ്യങ്ങളും നശിപ്പിക്കണം. അപ്പോൾ ഹരിശ്ചന്ദ്രൻ കഷ്ടത്തിലാകും. മുമ്പത്തെ പദവിയിൽ കഴിഞ്ഞുകൂടുവാൻ നിവൃത്തിയില്ലെന്നുവരുമ്പോൾ വല്ല സംഗതിക്കും അസത്യം പറയേണ്ടിവരും. അസത്യത്തിനുള്ള കാരണം ദാരിദ്ര്യമാണ്. ആകയാൽ ദുഷ്ടജന്തുക്കളെ സ്വാധീനമാക്കി അദ്ദേഹത്തിന്റെ ദ്രവ്യങ്ങൾ നശിപ്പിക്കുകയാണിനി വേണ്ടത്" എന്നുറച്ച് വിശ്വാമിത്രൻ വിപുലമായ അരണ്യത്തിൽപ്പോയി അതിഘോരമായ തപസ്സു തുടങ്ങി.

ഗണപതിപ്രസാദം

ആദ്യം വിഘ്നരാജനായ ഗണപതിയെക്കുറിച്ചാണ് തപസ്സുചെയ്തത്. അചഞ്ചലമായ സമാധിയിലിരുന്നു നിർവികല്പമായി ചെയ്ത തപസ്സുകൊണ്ട് ഗജാനനൻ പ്രത്യക്ഷനായി അരുളിച്ചെയ്തു,"മഹാനായ വിശ്വാമിത്ര! നിന്റെ തപസ്സുകൊണ്ട് ഞാൻ ഏറ്റവും










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Harishchandran_1925.pdf/30&oldid=160644" എന്ന താളിൽനിന്ന് ശേഖരിച്ചത്