താൾ:Harishchandran 1925.pdf/29

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

29_22 ഹരിശ്ചന്ദ്രൻ

എല്ലാം കൂടിയപ്പോൾ അത് മറ്റൊരു സുവർണ്ണപർവ്വതംപോലെ അത്യുന്നതമായി കാണപ്പെട്ടു. അതുകണ്ടപ്പോൾ വിശ്വാമിത്രൻ തൃപ്തനായി.'ഇനി ഉദകപൂർവ്വമുള്ള ദാനം കഴിക്കാവുന്നതാണ് ' എന്നു പറഞ്ഞു. മഹാരാജാവ് ജലഗന്ധാക്ഷതങ്ങളോടുകൂടി ആ സുവർണ്ണക്കൂടത്തെ കൈകൊണ്ടു തൊട്ടു സങ്കല്പപൂർവ്വം ദാനം ചെയ്കയും ചെയ്തു. അപ്പോൾ ആ ധർമ്മമൂർത്തിയുടെ മനസ്സ് അസാധാരണമായ ഒരു നിർവൃതിയേ പ്രാപിച്ചു.. വിശ്വാമിത്രനാകട്ടെ- "അത്ഭുതമൈശ്വര്യമിങ്ങുതന്നുള്ളത് രണ്ടുദിവസത്തിന്നുള്ളിൽ ധനമിദം കൊണ്ടുഃപാവേൻമമഭൃത്യരുംഞാനുമായ് അത്രനേരം ഭവാൻ സൂക്ഷിച്ചുകൊള്ളണ- മിത്രയുമിന്നുനമുക്കുള്ളവിത്തവും എത്രയും സത്യവാനാകും ഭവാനിങ്ങു മിത്രമെന്നുള്ളതും ഞാനറിഞ്ഞീടിനേൻ."

എന്നുപറഞ്ഞ് ആ ധനം രാജാവിനെത്തന്നെ ഏല്പിച്ച് അവിടെനിന്നുപോയി. രാജാവ് ആ ധനം ഭദ്രമായി സൂക്ഷിച്ച്,, കാവലും ഏർപ്പെടുത്തി, നിർവ്വിചാരനായി സ്ഥിതിചെയ്തു










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Harishchandran_1925.pdf/29&oldid=160642" എന്ന താളിൽനിന്ന് ശേഖരിച്ചത്