താൾ:Harishchandran 1925.pdf/28

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

28_21

                             രണ്ടാമദ്ധ്യായം

ന്റെ വലയിൽ മഹാരാജാവ് കുടുങ്ങിയതിനേപ്പറ്റിയും, സത്യകീർത്തി പറഞ്ഞുധരിപ്പിച്ചു. ​​എങ്കിലും ധർമ്മാത്മാവായ ഹരിശ്ചന്ദ്രന്റെ ധർമ്മനിഷ്ഠ അതേരീതിയിൽ പകർന്നിട്ടുള്ള രാജ്ഞിയും രാജകുമാരനും മഹാരാജാവിന്റെ ന്ശ്ചയത്തെപ്പറ്റി യാതൊരു പ്രതികൂലാഭിപ്രായവും പറഞ്ഞില്ല.. ഒരു നിവൃത്തിയുമില്ലെന്നു തീർച്ചയായപ്പോൾ സത്യകീർത്തി, രാജ കല്പന പ്രകാരം പുരാതനമായ ഭണ്ഡാരം എളക്കി, തിരുമുമ്പാകെ കൊണ്ടുവന്നു. അതുകൊണ്ടും പോരാതെ വന്നതിന്നു, പ്രജകളിൽനിന്നു പ്രത്യേകമായ ഒരു വരി പിരിച്ചുണ്ടാക്കി കൊവിലകത്തു കൊണ്ടുവരികയും ചെയ്തു. മഹാമേരുവിന്റെ ശിഖരം പോലെ അത്യുന്നതമായ സ്വർണ്ണരാശികൾ മഹാരാജാവിന്റെയും മഹർഷിയുടെയും മുമ്പിൽ നിശ്ചിതസമയത്തിനുള്ളിൽ സ്വരൂപിക്കപ്പെട്ടു. ദാനത്തിനുള്ള ധനം തയ്യാറായപ്പോൾ ഹരിശ്ചന്ദ്രൻ മഹർഷിയോടു പറഞ്ഞു. "തപോനിധേ! ഇതാ ധനമെല്ലാം കൊണ്ടുവന്നിരിക്കുന്നു. ഇനി ഉദകപൂർവ്വമായ യാഗം കഴിക്കുകയല്ലേ?"വിശ്വാമിത്രൻ-അങ്ങിനെതന്നെ. എന്നാൽ ഈധനം ആദ്യം അട്ടിയട്ടിയായി പൊക്കിവെപ്പിക്കുക. ഇത് ഞാൻ എറിഞ്ഞ കല്ല് ചെന്നുനിൽക്കുന്ന സ്ഥാനത്തോളം എത്തുമോ എന്നു നോക്കട്ടെ!

ഉടൻ തന്നെ മന്ത്രി, ആൾക്കാരെകൊണ്ടു ആസ്വർണ്ണരാശികളെല്ലാം മേൽക്കുമേലെ അടുക്കിവെപ്പിച്ചു










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Harishchandran_1925.pdf/28&oldid=160641" എന്ന താളിൽനിന്ന് ശേഖരിച്ചത്