താൾ:Harishchandran 1925.pdf/27

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

27_20 ഹരിശ്ചന്ദ്രൻ

ശ്വാമിത്രൻ  ചെയ്ത കപടമാണെന്നു തൽക്ഷണം മനസ്സിലായീ. അദ്ദേഹം കല്പിച്ചുകൂട്ടി, എന്തൊ ഒരു ദുരുദ്ദേശം കരുതി മഹാരാജാവിന്റെ സാമ്രാജ്യത്തെ നശിപ്പിക്കുവാനായി ചെയ്ത വഞ്ചനയാണിതെന്നു ബോധ്യമായി. അദ്ദേഹം മഹാരാജാവിനോട് ആ സംഗതി പറയുകയും, വിശ്വാമിത്രന്റെ കപടതന്ത്രത്തിൽ ഒരിക്കലും വശംവദനാകരുതെന്ന് അപേക്ഷിക്കുകയും ചെയ്തു.ഹരിശ്ചന്ദ്രനാകട്ടേ-

"തന്നുഞാനെന്നുണർത്തിച്ചേൻ മുനിയോട് ഇന്നതിനില്ലവിഷാദമറികനീ ഒന്നുകൊടുത്തു ഞാനേകസമാനസാ- ലെന്നാലതിനില്ലകിഞ്ചനനിക്കവും പണ്ടുള്ളവിത്തംകൊടുത്താൽ നമുക്കിനി യുണ്ടാക്കുവാനെന്തുദണ്ഡം കഥിക്ക നീ."

യെന്നാണ് മറുപടി പറഞ്ഞത്. മന്ത്രി ഏതെല്ലാം വിധത്തി, എത്രയെല്ലാം പറഞ്ഞിട്ടും മഹാരാജാവിന്റെ വിശ്വാസത്തെ അണുമാത്രം തെറ്റിക്കുവാൻ കഴിഞ്ഞില്ല. എന്തുതന്നെ അങ്ങോട്ടു പറഞ്ഞാലും മഹാരാജാവിന് ഒരു മറുപടിയേ പറയാനുണ്ടായിരുന്നുള്ളൂ എ​ന്നു കണ്ടപ്പോൾ സത്യകീർത്തി വളരെ മനസ്താപത്തോടുകൂടി രാജസന്നിധിയിൽ നിന്നുംപോയി.പിന്നെ മഹാരാജ്ഞിയായ ചന്ദ്രമതിയാടും രാജകുമാരനായ ലോഹിതാക്ഷനോടും വിശ്വാമിത്രന്റെ കപടത്തെപ്പറ്റിയും ആ തന്ത്രക്കാര










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Harishchandran_1925.pdf/27&oldid=160640" എന്ന താളിൽനിന്ന് ശേഖരിച്ചത്